Munnar Elephants: അമ്പമ്പോ എന്തൊരു കുളി; ഒരു ഒന്നൊന്നര ആനക്കുളി..!

By Web Team  |  First Published Dec 3, 2021, 5:16 PM IST

ജലാശയത്തിന് സമീപം മിക്കപ്പോഴും ആനകളുടെ സാന്നിധ്യമുണ്ടാകാറുണ്ടെങ്കിലും ജലാശയത്തില്‍ ഇറങ്ങിയുള്ള ആനക്കുളി കാണാനാനാകുന്നത് വല്ലപ്പോഴും മാത്രമാണ്. മുങ്ങിയും പൊങ്ങിയും കുസൃതി കാണിച്ചുമൊക്കെയുള്ള ആനക്കുളിക്ക് ചന്തമേറെയാണ്. കഴിഞ്ഞ ദിവസമാണ് കാടിറങ്ങി ജലാശയത്തിനരികിലേക്കെത്തിയ കാട്ടനക്കൂട്ടം തണുത്ത വെള്ളത്തില്‍ മതി വരുവോളം നീരാട്ട് നടത്തിയത്. 


മൂന്നാര്‍: മഞ്ഞ് പൊതിഞ്ഞ മൂന്നാറിനെ കാണാനെത്തിയ സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കി മാട്ടുപ്പെട്ടി ജലാശയത്തിലെ ആനക്കുളി. ജലാശയത്തിന് സമീപം മിക്കപ്പോഴും ആനകളുടെ സാന്നിധ്യമുണ്ടാകാറുണ്ടെങ്കിലും ജലാശയത്തില്‍ ഇറങ്ങിയുള്ള ആനക്കുളി കാണാനാനാകുന്നത് വല്ലപ്പോഴും മാത്രമാണ്. മുങ്ങിയും പൊങ്ങിയും കുസൃതി കാണിച്ചുമൊക്കെയുള്ള ആനക്കുളിക്ക് ചന്തമേറെയാണ്. കഴിഞ്ഞ ദിവസമാണ് കാടിറങ്ങി ജലാശയത്തിനരികിലേക്കെത്തിയ കാട്ടനക്കൂട്ടം തണുത്ത വെള്ളത്തില്‍ മതി വരുവോളം നീരാട്ട് നടത്തിയത്.

സഞ്ചാരികള്‍ക്ക് ആനക്കുളി വല്ലാത്ത കൗതുകം സമ്മാനിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും ജലാശയത്തിലേക്കെത്തിയ കാട്ടാനക്കൂട്ടം സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കിയിരുന്നു. മാട്ടുപ്പെട്ടി മേഖലയില്‍ പാതയോരത്തും കരിവീരന്‍മാര്‍ തീറ്റതേടി നടക്കുന്ന കാഴ്ച്ച സന്ദര്‍ശകര്‍ക്ക് കൗതുകം സമ്മാനിക്കാറുണ്ട്. എന്നാല്‍ തോട്ടംമേഖലകളില്‍ എത്തുന്ന കാട്ടാനകള്‍ ഭീതിപരത്തുകയാണ് ചെയ്യുന്നത്. ലയങ്ങള്‍ കേടുപാടുകള്‍ വരുത്തുകയും ക്യഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നുതിനാൽ പ്രദേശവാസികൾ ഭയത്തോടെയാണ് കഴിയുന്നത്. 

Latest Videos

മൂന്നാറില്‍ ചാക്കില്‍ക്കെട്ടിവച്ചിരുന്ന പച്ചക്കറിയുമായി കടന്നുകളഞ്ഞ് 'പടയപ്പ'

ഒരാഴ്ചയോളം മുമ്പാണ് കാടിറങ്ങിയ കരിവീരന്‍ ചാക്കില്‍ക്കെട്ടി വെച്ചിരിരുന്ന പച്ചക്കറി ചാക്കുമായി കടന്നുകളഞ്ഞത്. ന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ മനോഹരന്റെ പച്ചക്കറി ചാക്കുമായാണ് പടയപ്പയെന്ന് വിളിപ്പേരുള്ള ആന കാട്ടിലേക്ക് കടന്നത്. പുലര്‍ച്ചെ 5 മണിയോടെയാണ് വട്ടക്കാട്ടില്‍ നിന്നും റോഡ് മാര്‍ഗ്ഗം പടയപ്പയെന്ന് വിളിപ്പേരുന്ന ഒറ്റയാന ചൊക്കനാട്ടിലെത്തിയത്. ഈ സമയം മനോഹരന്റെ തോട്ടത്തില്‍ വിളയിച്ച കാരറ്റും ഉരുളക്കിഴങ്ങും ചാക്കില്‍ കെട്ടി മൂന്നാറിലെത്തിക്കാന്‍ റോഡിന്റെ സമീപത്ത് വെച്ചിരുന്നു. ആറോളം ചാക്കുകളാണ് വാഹനത്തില്‍ കയറ്റികൊണ്ടുപോകാന്‍ സൂക്ഷിച്ചിരുന്നത്.

അതുവഴി എത്തിയ പടയപ്പ ആദ്യം തുമ്പികൈ കൊണ്ട് ചാക്കിന്റെ കെട്ടുകള്‍ അഴിച്ചുമാറ്റി  നാലോളം ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന പച്ചക്കറികള്‍ അകത്താക്കി. പിന്നാലെ ഒരു ചാക്കുമായി കാട്ടിലേക്ക് പോകുകയും ചെയ്തു.  ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന കാട്ടാനകള്‍ക്കിടയില്‍ വ്യത്യസ്തനാണ് പടയപ്പ. നാളിതുവരെ നിരവധി തവണ ജനവാസ മേഖലയില്‍ എത്തിയിട്ടുണ്ടെങ്കിലും ആരെയും ഉപദ്രവിക്കുന്നതിനോ ആക്രമിക്കുന്നതിനോ ശ്രമിച്ചിട്ടില്ല. ഭഷ്യവസ്തുകള്‍ക്കള്‍ കണ്ടാല്‍ അതെല്ലാം ഭക്ഷിക്കാതെ മടങ്ങില്ലെന്ന് മാത്രമാണ് പടയപ്പയേക്കൊണ്ടുള്ള ബുദ്ധിമുട്ട്.

പടയപ്പ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഈ കാട്ടാന കാടിറങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി.  കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് ആളും ആരവുമില്ലാത്ത മൂന്നാര്‍ മൂന്നാര്‍ ടൗണിലേക്ക് പടയപ്പ എത്തിയത്. പിന്നീട് പൂര്‍ണമായി കാട്ടിലേക്ക് മടങ്ങാന്‍ പടയപ്പ തയ്യാറായില്ല. എസ്റ്റേറ്റ് റോഡുകളില്‍ പ്രത്യക്ഷപ്പെടുന്ന ആന വാഹനങ്ങളെയും ഇതുവരെ ആക്രമിച്ചിട്ടില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ മൂന്നാര്‍ ടൗണിലെത്തിയ പടയപ്പ പെട്ടിക്കട തകര്‍ത്ത് ഇരുപതിനായിരം രൂപയുടെ പഴവര്‍ഗങ്ങള്‍ അകത്താക്കിയിരുന്നു.

click me!