സംസ്ഥാനത്തെ ഇക്കോ ടൂറിസം സെൻ്ററുകൾ തുറന്നു

By Web Team  |  First Published Aug 8, 2021, 8:51 PM IST

വനംവകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെൻററുകളാണ് സഞ്ചാരികൾക്കായി തുറക്കുക.


തിരുവനന്തപുരം: കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെൻററുകളും ശനിയാഴ്​ച മുതൽ തുറന്നു പ്രവർത്തിച്ചു തുടങ്ങി. വനംവകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെൻററുകളാണ് സഞ്ചാരികൾക്കായി തുറക്കുക.

പരിഷ്‌കരിച്ച കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്ന് ഇക്കോ ഡെവല്പ്‌മെൻറ് ആൻഡ്​ ട്രൈബൽ വെൽഫെയർ വിഭാഗം ചീഫ് ഫോറസ്​റ്റ്​ കൺസർവേറ്റർ അറിയിച്ചു.

Latest Videos

വിവിധ ജില്ലകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ:

  • തിരുവനന്തപുരം: പൊൻമുടി - മാങ്കയം, പേപ്പാറ, അഗസ്​ത്യാർവനം, നെയ്യാർ.
  • കൊല്ലം: അച്ചൻകോവിൽ, കുളത്തുപ്പുഴ, പാലരുവി, പുനലൂർ, ശെന്തുരുണി, തെന്മല.
  • പത്തനംതിട്ട: കൊച്ചാണ്ടി, കോന്നി.
  • ആലപ്പുഴ: പുറക്കാട്​ ഗാന്ധി സ്​മൃതിവനം.
  • കോട്ടയം: ​ക​ുമരകം.
  • ഇടുക്കി: ചിന്നാർ, ഇടുക്കി, കോലാഹ​ലമേട്​, കുട്ടിക്കാനം, തേക്കടി, തൊമ്മൻകുത്ത്​.
  • എറണാകുളം: ഭൂതത്താൻകെട്ട്​, കോടനാട്​​/കപ്രിക്കാട്​, മംഗളവനം, മുളംകുഴി, പാണിയേലി പോര്​, ത​ട്ടേക്കാട്​.
  • തൃശൂർ: അതിരപ്പിള്ളി - വാഴച്ചാൽ, ചിമ്മിണി, പീച്ചി - വഴനി, ഷോളയാർ.
  • പാലക്കാട്​: അനങ്ങൻമല, ചൂളന്നൂർ, ധോണി വെള്ളച്ചാട്ടം, മലമ്പുഴ, മണ്ണാർക്കാട്​, നെല്ലിയാമ്പതി, നെമ്മാറ, പറമ്പിക്കുളം, സൈലൻറ്​ വാലി, തുടിക്കോട്​ - മീൻവല്ലം.
  • മലപ്പുറം: നെടുങ്കയം, നിലമ്പൂർ.
  • കോഴിക്കോട്​: കാക്കവയൽ - വനപർവം, ചാലിയം, ജാനകിക്കാട്​, കടലുണ്ടി, കക്കാട്​, കക്കയം, പെരുവണ്ണാമുഴി, തുഷാരഗിരി.
  • വയനാട്​: ബാണാസുരമല - മീൻമുട്ടി, ചെ​​മ്പ്ര മല, മാനന്തവാടി, മുത്തങ്ങ, കുറുവ ദ്വീപ്​, സൂചിപ്പാറ, തിരുനെല്ലി, തോൽപ്പെട്ടി.
  • കണ്ണൂർ: പൈതൽമല, ആറളം.
  • കാസർകോട്​: റാണിപുരം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!