മദ്യത്തിന്‍റെ കെട്ടിറങ്ങാന്‍ നടന്നത് 800 കിലോമീറ്റര്‍; 20 കാരന്‍റെ അത്ഭുത യാത്ര

By Web Team  |  First Published Oct 15, 2019, 11:30 AM IST

പഠനം ഉപേക്ഷിച്ചത് ഒരു നൈറ്റ് ക്ലബ്ബില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുടിച്ചുതീര്‍ക്കാന്‍ അവന്‍ തീരുമാനിച്ചു. മദ്യപിച്ച് പുറത്തിറങ്ങിയ അവന്‍ ഇനിയൊരല്‍പ്പം നടക്കാമെന്നുകരുതി തുടങ്ങിയതാണ്...


മദ്യപിച്ച് ബോധമില്ലാതെ നടക്കാനാകാതെ വീഴുന്നവരെയും വീണുകിടന്ന് വീടെത്താനാകാതെ ഉഴറുന്നവരെയുമൊക്കെ കണ്ടിട്ടുണ്ടാകും. എന്നാല്‍ മദ്യത്തിന്‍റെ ഹാങ്ങ് ഓവര്‍ മാറാന്‍ 800 കിലോമീറ്റര്‍ നടന്നാലോ ! കുടിച്ച മദ്യത്തിന്‍റെ കെട്ടിറങ്ങാനാണ് 20 കാരനായ ബര്‍നി റൂള്‍ നടക്കാന്‍ തുടങ്ങിയത്. എന്നാല്‍ ആ നടത്തം അവസാനിപ്പിച്ചത് 800 കിലോമീറ്റര്‍ ദൂരെയാണ്. 

സെപ്തംബര്‍ ഏഴിനാണ് എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ ബര്‍നി റൂള്‍ തീരുമാനിച്ചത്. ചരിത്ര രാഷ്ട്രമീമാംസാ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു ബര്‍നി. അത്ര എളുപ്പമായിരുന്നില്ല അവന് ആ തീരുമാനം. എന്നാല്‍ പഠനം ഉപേക്ഷിച്ചത് ഒരു നൈറ്റ് ക്ലബ്ബില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുടിച്ചുതീര്‍ക്കാന്‍ അവന്‍ തീരുമാനിച്ചു. മദ്യപിച്ച് പുറത്തിറങ്ങിയ അവന്‍ ഇനിയൊരല്‍പ്പം നടക്കാമെന്നുകരുതി തുടങ്ങിയതാണ്, അവസാനിച്ചത് 500 മൈല്‍ അഥവ ഏകദേശം 800 കിലോമീറ്റര്‍ ദൂരം. 

Latest Videos

ഇംഗ്ലണ്ടിലെ ചെസ്റ്ററില്‍ നിന്ന് നടന്നുതുടങ്ങിയ ബര്‍നി രാത്രി മുഴുവന്‍ നടന്ന് ഏറെ വൈകിയാണ് ആ നടത്തം അവസാനിപ്പിക്കേണ്ട എന്ന് തീരുമാനിച്ചതായി സ്വയം തിരിച്ചറിഞ്ഞത്. ഒടുവില്‍ ഒരുമാസംകൊണ്ട് സൗത്ത് ഫ്രാന്‍സിലെത്തി. എന്നാല്‍ അവിടെയും അവസാനിപ്പിച്ചില്ല. ഇനി സ്പെയിനിലെ വലന്‍സിയയില്‍ അവസാനിപ്പിക്കാനാണ് ബര്‍നിയുടെ ലക്ഷ്യം. 

'' ഇപ്പോള്‍ എനിക്ക് സ്പെയിനിലേക്ക് നടക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ ഞാന്‍ കൂട്ടുകാരുമൊത്ത് മദ്യപിച്ചതിനുശേഷം നടക്കാന്‍ ആരംഭിച്ചതുവരെ അത് അങ്ങനെ ആയിരുന്നില്ല. രണ്ടാമത്തെ രാത്രി 13 മൈല്‍ ദൂരം നടന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഇനി പിന്തിരിയില്ലെന്ന് ‌ഞാന്‍ ഉറപ്പിച്ചത്. അത് നിയമപരമാണോ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ എനിക്ക് ഒന്നറിയാമായിരുന്നു, എനിക്കെന്‍റെ ഹാങ് ഓവര്‍ മാറണം. ഞാന്‍ കിട്ടുന്ന സ്ഥലത്ത് കിടന്നുറങ്ങി. കയ്യില്‍ ഒരു ടെന്‍റും കുറച്ച് സാധനങ്ങളും കരുതിയിരുന്നു. എന്‍റെ ചിന്തകളില്‍ ഞാനല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല, എനിക്ക് തൊട്ടടുത്ത നിമിഷം എന്ത് ചെയ്യണമെന്ന് ചിന്തിക്കാന്‍ സമയം ലഭിച്ചിരുന്നു''

ദിവസം ഏകദേശം 20 മൈല്‍ ദൂരം ബര്‍നി നടന്നു. ചില സ്ഥലങ്ങളില്‍ ഫെറിയില്‍ യാത്ര ചെയ്തു. 1000 പൗണ്ട് ( 90000 രൂപ) ആണ് യാത്രക്കായി ബര്‍നിക്ക് ചെലവായത്. ''എന്‍റെ കയ്യില്‍ ടെന്‍റ് ഉണ്ടായിരുന്നതുകൊണ്ട് ആളുകളുടെ സമ്മതം ചോദിച്ച് ഞാന്‍ അവരുടെ സ്ഥലത്ത് കിടന്നുറങ്ങി. ഇടക്ക് ഒരിടത്തുനിന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ ചുറ്റും പശുക്കളായിരുന്നു.  ചിലര്‍ കരുതിയത് ഞാന്‍ സാമ്പത്തിക പ്രതിസന്ധി മൂലം പടിയിറങ്ങിയതാണെന്നാണ്. അച്ഛന്‍റെയും അമ്മയുടെയും പണം കണ്ടാണ് കഴിയുന്നതെന്നും. പക്ഷേ എനിക്കതിന്‍റെ ആവശ്യമില്ല''  

''ഒരു ബാറില്‍ പാര്‍ട് ടൈം ജോലി ചെയ്താണ് ഞാന്‍ എന്‍റെ ചെലവിനുള്ള പണം കണ്ടെത്തുന്നത്.  പഠിക്കാന്‍ സ്കോളര്‍ഷിപ്പും നേടിയിരിന്നു. യൂണിവേഴ്സിറ്റി എനിക്ക് ശരിയാവില്ലെന്ന് തോന്നി. എന്‍റെ ചിന്തകളെ മനസ്സിലാക്കായിതോടെ കുടുംബവും എനിക്കൊപ്പം നിന്നു.  ഇപ്പോള്‍ ഞാന്‍ ഒരുപാട് പഠിച്ചുകഴിഞ്ഞു, ഞാന്‍ യാത്ര ചെയ്യുകയാണ് എന്നതില്‍ ഞാന്‍ സംതൃപ്തനാണ്. എനിക്ക് കുറച്ച് സ്പാനിഷ് ഭാഷ അറിയാം. ഫ്രാന്‍സിലൂടെം യാത്ര ചെയ്തു. യാത്രയില്‍ ഞാന്‍ കണ്ട ആളുകള്‍ എനിക്ക് പ്രചോദനമായി, ഞാന്‍ ഫ്രഞ്ച് പഠിച്ചു''

''എന്‍റെ അടുത്ത ചുവടുകള്‍ക്കായി ഞാന്‍ ഓരോരോ ദിവസവും വ്യക്തമായി ക്രമപ്പെടുത്തുന്നുണ്ട്. സ്പെയിനിലെ വലന്‍സിയയിലെത്തുകയാണ് ഇനി ലക്ഷ്യം. അതുകഴിഞ്ഞാല്‍ പാരിസിലേക്ക് മടങ്ങണം. ഞാന്‍ എന്തെല്ലം പഠിച്ചുവോ അതൊക്കെ എഴുതണം. അതാണ് ഇപ്പോഴത്തേ ലക്ഷ്യം. ഭാവിയില്‍ ഇതിലും മികച്ച ലക്ഷ്യങ്ങള്‍ എന്നില്‍ എത്തിച്ചേരുമായിരിക്കും '' - തീരാത്ത ലക്ഷ്യങ്ങളെ കുറിച്ച് ബര്‍നി പറഞ്ഞുനിര്‍ത്തി. ഇനി വീണ്ടും യാത്ര, സ്പെയിനിലേക്ക്...

click me!