ബുൾവെൽ, റൈസ് പാർക്ക്, ഹൈബറി വെയ്ൽ പൊലീസ് ടീം തങ്ങളുടെ ഫെയ്‌സ്ബുക്കിലാണ് ഈ വാര്‍ത്തയെ കുറിച്ച് അറിയിച്ചത്.
ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലെ (Nottingham) ബുൾവെല്ലിലെ ടെസ്‌കോ എക്‌സ്‌ട്രായ്‌ക്ക് സമീപം കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസ് സംഘം എതിരെ വന്ന വാഹനത്തെ കൈകാണിച്ച് നിര്‍ത്തി. ഡ്രൈവറോട് ലൈസന്‍സ് ( Driving license) ആവശ്യപ്പെട്ടു. ഡ്രൈവറുടെ മറുപടി കേട്ട പൊലീസ് ഞെട്ടി. 70 വർഷത്തിലേറെയായി ലൈസൻസോ ഇൻഷുറൻസുകളോ ഇല്ലാതെയാണ് താൻ വാഹനമൊടിക്കുന്നത് എന്നതായിരുന്നു അയാള്‍ പറഞ്ഞത്.
1938-ൽ ജനിച്ച ഡ്രൈവർ, തനിക്ക് 12 വയസ്സ് മുതൽ ലൈസൻസോ ഇൻഷുറൻസോ ഇല്ലാതെയാണ് വാഹനമോടിക്കുന്നതെന്നും ഇത്രയും കാലത്തിനിടയ്ക്ക് പൊലീസ് ഒരിക്കല്‍ പോലും തന്നെ തടഞ്ഞിട്ടില്ലെന്നും അയാള്‍ പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. ബുൾവെൽ, റൈസ് പാർക്ക്, ഹൈബറി വെയ്ൽ പൊലീസ് ടീം തങ്ങളുടെ ഫെയ്‌സ്ബുക്കിലാണ് ഈ വാര്‍ത്തയെ കുറിച്ച് അറിയിച്ചത്.
പൊലീസ് മറ്റൊന്ന് കൂടി കൂട്ടിചേര്‍ത്തു. ഇത്രയും കാലത്തിനിടെ അദ്ദേഹം ഒരിക്കല്‍ പോലും അപകടമുണ്ടാക്കിയിട്ടില്ല. ആര്‍ക്കും അയാളുടെ ഡ്രൈവിങ്ങിനിടെ പരിക്കേറ്റിട്ടില്ല. ഇൻഷുറൻസ് ഇല്ലാത്ത സമയത്ത് അപകടമുണ്ടാക്കി ആര്‍ക്കും സാമ്പത്തികമായി ഒരു നഷ്ടവും അദ്ദേഹം വരുത്തിയിട്ടില്ല. പക്ഷേ , റോഡില്‍ ക്യാമറകളുടെ എണ്ണം കൂടി. അതിനാല്‍ ഏപ്പോഴെങ്കിലും ഒരിക്കല്‍ നിങ്ങള്‍ ക്യാമറയില്‍ അകപ്പെടും. അതുകൊണ്ട് നിങ്ങളുടെ രേഖകള്‍ എല്ലാം ശരിയാക്കിവയ്ക്കുക. കാരണം പല നാള്‍ ഒളിച്ചാലും ഒരുനാള്‍ നിങ്ങള്‍ പിടിക്കപ്പെടുക തന്നെ ചെയ്യും.