സീറ്റുണ്ടെങ്കിലും ഇരിക്കാതെ വാതില്‍ മാത്രം നില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യുക എന്ന് യാത്രികര്‍ പറയുന്നു. ട്രെയിൻ നില്‍ക്കുമ്പോള്‍ എല്ലാ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലേക്കും ഈ വിദ്യാർത്ഥികൾ ചാടിയിറങ്ങും.
സംസ്ഥാനത്ത് ട്രെയിനിന്റെ വാതിലിൽ തൂങ്ങി നിന്നുള്ള വിദ്യാർത്ഥികളുടെ യാത്ര അപകടഭീഷണി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഇത് മറ്റ് യാത്രികര്‍ക്ക് ബുദ്ധിമുട്ടും അപകടഭീഷണിയും ഉയര്‍ത്തുന്നതായിയാത്രികര്‍ പരാതിപ്പെടുന്നു. സീറ്റുണ്ടെങ്കിലും ഇരിക്കാതെയാണ് വിദ്യാര്‍ത്ഥികളുടെ ഈ സാഹസിക യാത്ര. എറണാകുളം- കൊല്ലം മെമു ട്രെയിനിലാണ് വിദ്യാർത്ഥികളുടെ ഈ സാഹസിക യാത്ര ഏറ്റവും അധികം ഭീഷണിാകുന്നതെന്ന് യാത്രികർ പറയുന്നു.
ഉച്ചയ്ക്ക് 1.35ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് 5.20ന് കൊല്ലത്ത് എത്തിച്ചേരുന്ന മെമുവിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നാണ് പരാതി ഉയരുന്നത്. കോട്ടയം മുതൽ കൊല്ലം വരെയാണ് പെൺകുട്ടികൾ ഉൾപ്പടെയുള്ളവർ കൂടുതല്‍ ഇത്തരത്തിൽ യാത്രചെയ്യുന്നത്.
സീറ്റുണ്ടെങ്കിലും ഇരിക്കാതെ വാതില്‍ മാത്രം നില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യുക എന്ന് യാത്രികര്‍ പറയുന്നു. ട്രെയിൻ നില്‍ക്കുമ്പോള്‍ എല്ലാ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലേക്കും ഈ വിദ്യാർത്ഥികൾ ചാടിയിറങ്ങും. സ്റ്റേഷനിൽ കാത്തുനിൽക്കുന്ന യാത്രക്കാർ കയറിയതിനു ശേഷം വണ്ടി നീങ്ങാറാകുമ്പോൾ വീണ്ടും ചാടിക്കയറും. ഇരിക്കാൻ സീറ്റുകൾ ഉണ്ടെങ്കിലും ഇവർ വാതിലുകളിൽ നിന്ന് മാറില്ല. ട്രെയിൻ ഓടുമ്പോൾ കമ്പിയിൽ പിടിച്ച് പുറത്തേക്ക് തലയിട്ട് നിൽക്കുകയാണ് പ്രധാന വിനോദം. ഓരോ സ്റ്റേഷനിലും ട്രെയിൻ നിറുത്തുമ്പോൾ പ്ലാറ്റ് ഫോമിൽ ഇറങ്ങുന്നതും ട്രെയിൻ പുറപ്പെടുമ്പോൾ ചാടിക്കയറുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് മുതിര്‍ന്ന യാത്രികര്‍ പറയുന്നത്.
ഈ പ്രകടനം ചോദ്യം ചെയ്‍താൽ വിദ്യാർത്ഥികൾ കൂട്ടായി എതിർക്കുകയും മോശം ഭാഷയില്‍ സംസാരിക്കുകും ചെയ്യുന്നുവെന്നും ചില യാത്രികര്‍ പരാതിപ്പെടുന്നു. അതുകൊണ്ട് സ്ഥിരം യാത്രക്കാർ ഈ പ്രവണതയ്ക്കെതിരെ പരസ്യമായി പ്രതികരിക്കുന്നില്ല. ആർ.പി.എഫ്, പൊലീസ് പരിശോധന നടത്തിയാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നും എന്നാല്‍ വിദ്യാർത്ഥികളുടെ ഈ അപകടയാത്രയെക്കുറിച്ച് യാത്രക്കാർ റെയിൽവെ പൊലീസിനെ ഉൾപ്പെടെ അറിയിക്കാറുണ്ടെങ്കിലും കാര്യമായ പരിശോധന ഉണ്ടാകാറില്ലെന്നും യാത്രികര്‍ പറയുന്നു.
അടുത്തിടെ കായംകുളം റെയിൽവെ സ്റ്റേഷനിൽ ഇത്തരത്തിൽ യാത്രചെയ്‍ത രണ്ടു പെൺകുട്ടികളിൽ ഒരാൾ പ്ലാറ്റ് ഫോമിലേക്ക് വീണു. ഇതോടെ ഒപ്പമുണ്ടായ രണ്ടാമത്തെ പെൺകുട്ടിയും പ്ലാറ്റ് ഫോമിലേക്ക് എടുത്തുചാടിയെന്നും ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴാതിരുന്നതിനാൽ വലിയ അപകടം അന്ന് ഒഴിവായതായും യാത്രികര്‍ പറയുന്നു.