സിയാലില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി സെലിബി ഏവിയേഷന്‍

By Web Team  |  First Published Mar 19, 2019, 11:11 AM IST

ഏവിയേഷന്‍ രംഗത്തെ മുന്‍നിര ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയായ സെലിബി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. 


കൊച്ചി: ഏവിയേഷന്‍ രംഗത്തെ മുന്‍നിര ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയായ സെലിബി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. 2018ലാണ് സെലിബി കൊച്ചിയിലൂടെ ദക്ഷിണേന്ത്യയിലേക്കു  പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.

കൊച്ചി വിമാനത്താവളത്തില്‍ 5+2 വര്‍ഷത്തേക്ക് സേവനം നല്‍കാന്‍ സെലിബി ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. അതിനായി 35കോടി രൂപ മുതല്‍മുടക്കിലാണ് നിക്ഷേപം നടത്തുക. ദക്ഷിണേന്ത്യയില്‍ കമ്പനിയുടെ വിപുലീകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി   സെലബി  ബംഗളൂരു, ഹൈദരാബാദ്, കണ്ണൂര്‍ എന്നിവിടങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്നും സെലിബി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

Latest Videos

എയര്‍ ഏഷ്യ, മലിന്‍ഡോ, ഇന്‍ഡിഗോ, ജസീറ എയര്‍വേസ് എന്നീ വിമാന കമ്പനികളുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സേവനങ്ങളാണ് സെലിബി കൊച്ചിയില്‍ കൈകാര്യം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ മലേഷ്യന്‍ എയര്‍ലൈന്‍സിനും സെലിബി സേവനം നല്‍കും. ലോകോത്തര സാങ്കേതിക വിദ്യയയുടെയും വൈദഗ്ദ്യത്തിന്റെയും സഹായത്തോടെ യാത്രക്കാര്‍ക്ക് ഏറ്റവും മുന്തിയ,  സുഖകരമായ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സേവനങ്ങള്‍ സിയാലില്‍ സെലിബി ഉറപ്പുവരുത്തുന്നുണ്ട്. 
 
ആധുനിക സാങ്കേതികവിദ്യയുടേയും  ഉപകരണങ്ങളുടെയും പിന്തുണയോടെ സെലിബി സുരക്ഷിതവും, കാര്യക്ഷമവും, പരിസ്ഥിതി സൗഹൃദവുമായ മാര്‍ഗങ്ങളില്‍ കൂടി  എയര്‍പോര്‍ട്ടിലെ കര്‍ശനമായ സുരക്ഷക്കുള്ളില്‍ നിന്നുകൊണ്ട്  കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. 

'കേരളത്തിന്റെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടില്‍ സേവന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.  നിലവില്‍ ദിനംപ്രതി  50 ഫ്‌ളൈറ്റുകള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്കുണ്ടായ പുരോഗതിയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഈ അവസരത്തില്‍ കമ്പനിയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കുന്നതില്‍ അര്‍ത്ഥവത്തായ പങ്കുവഹിച്ച ഞങ്ങളുടെ ജീവനക്കാരെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍  വ്യോമയാന മേഖലയില്‍ നമ്മുടെ സാന്നിധ്യവും പ്രതിബദ്ധതയും ശക്തിപ്പെടുത്തുന്നതിന്  ജീവനക്കാരുടെ പരിശ്രമങ്ങളള്‍ വളരെ മഹത്തായ പങ്കുവഹിക്കുന്നുണ്ട്.   2019ല്‍ കമ്പനിയുടെ പ്രവര്‍ത്തന വിപുലീകരണത്തിനായി ഏതാനും പദ്ധതികള്‍ ഞങ്ങള്‍ നീക്കിവെച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമയാന വിഭാഗത്തിന്റെ സമഗ്ര പുരോഗതിയും വളര്‍ച്ചക്കുമായി തുടര്‍ന്നും എല്ലാ പിന്തുണയും ഞങ്ങള്‍ നല്കിക്കൊണ്ടേയിരിക്കും.', സെലിബി ഏവിയേഷന്‍ ഹോള്‍ഡിങ് ഐഎന്‍സി ഇന്ത്യ സിഇഒ  മുരളി  രാമചന്ദ്രന്‍ വ്യക്തമാക്കി.  

ഒരുപതിറ്റാണ്ടിലേറെയായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സെലിബി തങ്ങളുടെ ഉപഭോക്താകള്‍ക്കും  ജീവനക്കാര്‍ക്കുമായി ഒരുപോലെ തന്നെ ശ്രദ്ധപുലര്‍ത്തുന്നുണ്ട്. കേരളത്തില്‍ ജോലിചെയ്യുന്ന 700ജീവനക്കാരില്‍ 520പേരും ബ്ലൂ കോളര്‍ ജോലിയാണ് ചെയ്യുന്നത്. മാത്രമല്ല മൊത്തം ജീവനക്കാരില്‍ 22ശതമാനവും സ്ത്രീകളുമാണ്.  സെലിബിയിലെ ജീവനക്കാര്‍ക്ക് ഇഎസ്‌ഐസി  (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍), പെന്‍ഷന്‍, പ്രൊവിഡന്റ് ഫണ്ട്, ഗ്രൂപ്പ് പേഴ്‌സണല്‍ ഇന്‍ഷൂറന്‍സ് കവറേജ്, മറ്റ് സൗഹൃദ നയങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സൗകര്യങ്ങള്‍ ഉണ്ട്. കേന്ദ്ര മിനിമം വേതനത്തേക്കാള്‍ കൂടുതലോ തുല്യമോ ആയ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്.  കമ്പനി കഠിനാധ്വാനത്തെ അംഗീകരിക്കുന്നു, മാത്രമല്ല  പുതിയ ഉപകരണങ്ങള്‍,  പരിശീലനം, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നു.

കൊച്ചിയില്‍ ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ ആളുകള്‍ക്ക് ജോലി നല്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും കമ്പനി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ജീവനക്കാരുടെ എണ്ണം 20ശതമാനം വര്‍ധിപ്പിക്കാനാണ് സെലിബി ലക്ഷ്യം വെക്കുന്നത്. രാജ്യത്തെ പ്രധാന എയര്‍പ്പോര്‍ട്ടുകളായ ഡല്‍ഹി,  മുബൈ,  ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെല്ലാം സെലിബിക്ക് ശ്രദ്ധേയമായ സ്ഥാനമുണ്ട്. രാജ്യത്തെ വ്യോമയാന സേവന മേഖലയിലെ 50ശതമാനവും സേവനം നല്‍കാനുള്ള കഴിവ് സെലിബിക്കുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.

click me!