നിലവില്‍ ഇന്തോനേഷ്യ സെനഗൽ, കോംഗോ എന്നീ രാജ്യങ്ങളുമായി കെനിയയ്ക്ക് വിസാ രഹിത കരാറുകളുണ്ട്. ഇത് മറ്റ് രാജ്യങ്ങള്‍ക്കും അനുവദിക്കാനാണ് കെനിയന്‍ സര്‍ക്കാര്‍ നീക്കം.
കെനിയയിലെ മസായിമാരയെ കുറിച്ച് കേള്‍ക്കാത്തവര്‍ അപൂര്‍വ്വമായിരിക്കും. പ്രത്യേകിച്ചും സഞ്ചാരികള്‍. നരോക്കിൽ ടാൻസാനിയയിലെ സെറെൻഗെറ്റി ദേശീയോദ്യാനത്തോട് ചേർന്നുകിടക്കുന്ന വലിയൊരു ദേശീയോദ്യാനമാണ് കെനിയയിലെ മസായി മാര. നൈല്‍ നദീ തടത്തില്‍ നിന്നും ഈ പ്രദേശങ്ങളിലേക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുടിയേറിയ തദ്ദേശീയ മാസായ് ജനതയോടുള്ള ബഹുമാനാര്‍ത്ഥമാണ് ദേശീയോദ്യാനത്തിന് ആ പേര് നല്‍കിയത്. അതിവിശാലമായ ഭൂമിയില്‍ ആഫ്രിക്കന്‍ ആനകളും സിംഹങ്ങളും ജിറാഫും, ചീറ്റകളും വരയന്‍ കുതിരകളും നമ്മുടെ കാഴ്ചകളെ അതിശയിപ്പിച്ച് നമ്മുക്ക് മുന്നിലൂടെ സ്വൈര്യവിഹാരം നടത്തും. ഒന്നും രണ്ടുമല്ല, നമ്മുടെ കാഴ്ചകളെ പോലും വിശ്വസിക്കാന്‍ പറ്റത്തത്രയും വലിയൊരു കൂട്ടമായിരിക്കും മുന്നിലൂടെ നടന്ന് നീങ്ങുക. പറഞ്ഞ് മസായി മാരയെ കുറിച്ചാണെങ്കിലും പറഞ്ഞ് വന്നത് കെനിയയുടെ പുതിയ വിസാ നിയന്ത്രണത്തെ കുറിച്ചാണ്.
undefined
അതെ, 2024 ജനുവരി മുതൽ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദർശകർക്ക് എര്‍പ്പെടുത്തിയിരുന്ന വിസാ നിയന്ത്രണങ്ങള്‍ കെനിയ എടുത്ത് കളയുകയാണ്. നിലവില്‍ ഇന്തോനേഷ്യ സെനഗൽ, കോംഗോ എന്നീ രാജ്യങ്ങളുമായി കെനിയയ്ക്ക് വിസാ രഹിത കരാറുകളുണ്ട്. ഇത് മറ്റ് രാജ്യങ്ങള്‍ക്കും അനുവദിക്കാനാണ് കെനിയന്‍ സര്‍ക്കാര്‍ നീക്കം. രാജ്യത്തേക്ക് ആഗോളവത്ക്കാരണത്തെ കൂടുതല്‍ അടുപ്പിക്കുന്നതിനും രാജ്യത്തിന്‍റെ സാമൂഹിക-സാമ്പത്തിക വികസനം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് സന്ദര്‍ശകര്‍ക്കുള്ള വിസാ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതെന്ന് പ്രസിഡന്‍റ് വില്യം റുട്ടോ പറഞ്ഞു. "2024 ജനുവരി മുതൽ കെനിയ വിസ രഹിത രാജ്യമാകും. ലോകത്തിന്‍റെ ഏത് കോണിൽ നിന്നും കെനിയയിലേക്ക് വരാൻ വിസയ്ക്ക് അപേക്ഷിക്കാനുള്ള പ്രശ്നം ഇനി ഉണ്ടാകില്ല. "റുട്ടോ പുതിയ പ്രഖ്യാപനത്തിനിടെ പറഞ്ഞു. കെനിയയുടെ പുതിയ തീരുമാനം ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനകരമാണ്.
'ഹോട്ട് ലിപ്സ്' അഥവാ 'ഗേള്‍ഫ്രണ്ട് കിസ്സ്', കേട്ടിട്ടുണ്ടോ ഇങ്ങനൊരു പൂവിനെ കുറിച്ച് ?
മസായി മാര അടക്കം 25 ദേശീയ പാര്‍ക്കുകള്‍, 18 ദേശീയ റിസേര്‍വുകള്‍, 6 മറൈൻ പാർക്കുകളും റിസർവുകളും അങ്ങനെ സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുന്ന, വീണ്ടും വീണ്ടും എത്താന്‍ ആഗ്രഹിക്കുന്ന പ്രകൃതി കാഴ്ചകള്‍ ഒരുക്കിവച്ച ഒരു രാജ്യമാണ് കെനിയ. നിലവില്‍ ന്യൂഡൽഹിയിൽ നിന്ന് നയ്റോബിയിലേക്ക് എയർ ഇന്ത്യ സര്‍വ്വീസ് നടത്തുന്നുണ്ടെന്നതും ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനകരമാണ്. ഇതിനൊക്കെ പുറമേ, നിലവില്‍ ഇന്ത്യയുടെ രൂപയും കെനിയയുടെ ഷില്ലിംഗും തമ്മിലുള്ള അന്തരം അല്പം കൂടുതലാണ്. അതായത്, 100 ഇന്ത്യന്‍ രൂപയ്ക്ക് 186.93 കെനിയന്‍ ഷില്ലിംഗ് ലഭിക്കും. ഈ വിനിമയ നിരക്ക് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഇല്ലാതെ കെനിയ സന്ദര്‍ശിച്ച് മടങ്ങാന്‍ അവസരമൊരുക്കുന്നു.