റെയിൽവേ ട്രാക്കിൽ വീണ്ടും ഗ്യാസ് സിലിണ്ടർ, എഞ്ചിൻ ഡ്രൈവർ വൻ ദുരന്തം ഒഴിവാക്കിയത് ഇങ്ങനെ!

By Web TeamFirst Published Sep 22, 2024, 11:53 AM IST
Highlights

നോർത്തേൺ സെൻട്രൽ റെയിൽവേയുടെ പ്രയാഗ്‌രാജ് ഡിവിഷനിലെ പെരമ്പൂർ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള റെയിൽവേ ട്രാക്കിലാണ് ചെറിയ  എൽപിജി സിലിണ്ടർ കണ്ടെത്തിയത്. ഗുഡ്‌സ് ട്രെയിൻ ഇതുവഴി കടന്നുപോകുന്നതിനിടെ ലോക്കോ പൈലറ്റ് ഇതുകണ്ട് ഗുഡ്‌സ് ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. 

ത്തർപ്രദേശിലെ കാൺപൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി നടത്താനുള്ള ഗൂഢാലോചന പുറത്തുവന്നു. കാൺപൂർ ദേഹത് ജില്ലയിലെ റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തി. അടുത്തിടെ കാൺപൂരിൽ വെച്ച് കാളിന്ദി എക്സ്പ്രസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടന്നിരുന്നു . ഇതിനായി റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടറും സമീപം പെട്രോളും വെടിമരുന്നും കണ്ടെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം.

ഇപ്പോൾ നോർത്തേൺ സെൻട്രൽ റെയിൽവേയുടെ പ്രയാഗ്‌രാജ് ഡിവിഷനിലെ പെരമ്പൂർ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള റെയിൽവേ ട്രാക്കിലാണ് ചെറിയ  എൽപിജി സിലിണ്ടർ കണ്ടെത്തിയത്. ഗുഡ്‌സ് ട്രെയിൻ ഇതുവഴി കടന്നുപോകുന്നതിനിടെ ലോക്കോ പൈലറ്റ് ഇതുകണ്ട് ഗുഡ്‌സ് ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. 

Latest Videos

റെയിൽവേ ട്രാക്കിൽ സൂക്ഷിച്ചിരുന്ന അഞ്ച് കിലോ കപ്പാസിറ്റിയുള്ള എൽജിപിയുടെ ഒഴിഞ്ഞ സിലിണ്ടർ കണ്ടെത്തിയതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എസ്പി പറഞ്ഞു. ട്രെയിനിൻ്റെ വേഗത വളരെ കുറവായിരുന്നുവെന്നും സിലിണ്ടർ കണ്ടയുടൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഇടുകയും തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും ചെയ്തെന്നുമാണ് റിപ്പോര്‍ട്ടുകൾ.. സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

തുടരുന്ന അട്ടിമറി ശ്രമങ്ങൾ
കഴിഞ്ഞ സെപ്തംബർ 8ന് രാത്രി 8.30ഓടെ കാളിന്ദി എക്‌സ്പ്രസ് ട്രെയിനിൽ സ്‌ഫോടനം നടത്താനുള്ള ഗൂഢാലോചന നടന്നതായി കാണ്പൂരിൽ വെളിപ്പെട്ടു. പ്രയാഗ്‌രാജിൽ നിന്ന് ഭിവാനിലേക്ക് പോവുകയായിരുന്ന കാളിന്ദി എക്‌സ്പ്രസ് റെയിൽവേ ട്രാക്കിൽ വച്ച എൽപിജി ഗ്യാസ് നിറച്ച സിലിണ്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് വലിയ ശബ്ദവും ഉണ്ടായി. ഇത് മാത്രമല്ല, പെട്രോൾ നിറച്ച കുപ്പിയും വെടിമരുന്നിനൊപ്പം തീപ്പെട്ടികളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. ഈ കേസിൻ്റെ അന്വേഷണം എൻഐഎയ്ക്ക് കൈമാറി. ഇതിന് പുറമെ യുപി എടിഎസ്, പൊലീസ്, ജിആർപി എന്നിവരും അന്വേഷണം നടത്തുന്നുണ്ട്. 

ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് സെപ്തംബർ 10ന് രാജസ്ഥാനിലെ അജ്മീറിൽ ഗുഡ്‌സ് ട്രെയിൻ അട്ടിമറിക്കാനുള്ള ഗൂഢാലോചന പുറത്തുവന്നത്. സിമൻ്റ് കട്ട തകർത്ത് ട്രെയിൻ മുന്നോട്ട് പോയത് ഭാഗ്യം കൊണ്ട് വലിയ അപകടമൊന്നും സംഭവിച്ചില്ല. ഇത് സംബന്ധിച്ച് പോലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.   

കാൺപൂരിനും അജ്മീറിനും പിന്നാലെ മഹാരാഷ്ട്രയിലെ സോലാപൂരിലും ഗുഡ് സ് ട്രെയിന് മറിക്കാനായി സിമൻ്റ് കല്ലുകള് സ്ഥാപിച്ചതായി കണ്ടെത്തിയിരുന്നു. സോലാപൂരിലെ കുർദുവാദി സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിൽ വലിയ സിമൻ്റ് കല്ല് കണ്ടെത്തി. ലോക്കോ പൈലറ്റിൻ്റെ ജാഗ്രത കാരണം വൻ അപകടം ഒഴിവായി. ഇത് സംബന്ധിച്ച് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.  

നേരത്തെ, ഓഗസ്റ്റ് 17-ന് രാത്രി കാൺപൂർ-ഝാൻസി റൂട്ടിലോടുന്ന സബർമതി എക്‌സ്‌പ്രസിൻ്റെ (19168) 22 കോച്ചുകൾ എൻജിൻ സഹിതം പാളം തെറ്റിയിരുന്നു. വാരണാസിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്നു ഈ ട്രെയിൻ. ഈ അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. 

click me!