വിമാനത്തില്‍ സ്പെഷ്യല്‍ ഊണ്‍ ഓര്‍ഡര്‍ ചെയ്‍തു, കിട്ടിയത് ഒന്നരവര്‍ഷം പഴകിയത്!

By Web Team  |  First Published Jun 15, 2019, 11:54 AM IST

വിമാനയാത്രക്കിടെ സ്പെഷ്യല്‍ മീല്‍ ഓര്‍ഡര്‍ ചെയ്‍ത യാത്രികന് ലഭിച്ചത് ഒരു വര്‍ഷത്തിലധികം പഴക്കമുള്ള ഭക്ഷണം.


വിമാനയാത്രക്കിടെ സ്പെഷ്യല്‍ മീല്‍ ഓര്‍ഡര്‍ ചെയ്‍ത യാത്രികന് ലഭിച്ചത് ഒരു വര്‍ഷത്തിലധികം പഴക്കമുള്ള ഭക്ഷണം. അമേരിക്കന്‍ എയര്‍ലൈന്‍സിലെ ഒരു യാത്രികനാണ് ഈ ദുരനുഭവം. 

ഈ മാസം ആദ്യം ഡള്ളാസില്‍ നിന്നും ലണ്ടനിലേക്ക് പോകുകയായിരുന്നു യാത്രക്കാരന്‍. ഓര്‍ഡര്‍ ചെയ്‍ത ഭക്ഷണം കഴിക്കുന്നതിനു മുമ്പ് അത് പാക്ക് ചെയ്‍ത തീയ്യതി നോക്കിയപ്പോഴാണ് അദ്ദേഹം ഞെട്ടിയത്. 2018 ഫെബ്രുവരി 11ന് ഉണ്ടാക്കിയ ഭക്ഷണമായിരുന്നു അത്. അതായത് ഒരു വര്‍ഷവും നാല് മാസവും പഴക്കമുണ്ടായിരുന്നു ഭക്ഷണപ്പൊതിക്ക്. 

Latest Videos

തുടര്‍ന്ന് വിമാനജീവനക്കാരോട് സംഗതി പറഞ്ഞെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ലെന്നും യാത്രികന്‍ പറയുന്നു. പിന്നീട് യാത്രികന്‍റെ ബ്ലോഗിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

വിമാനയാത്രക്കിടെ പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന സംഭവം യൂറോപ്പിലും അമേരിക്കയിലും വര്‍ദ്ധിച്ചു വരികയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2007ല്‍ എക്സ്പെയറി അവസാനിച്ച ചീസ് പാക്കറ്റ് ഒരു ഈസി ജെറ്റ് യാത്രികന് ലഭിച്ചത് അടുത്തിടെയാണ്. 

click me!