ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം! ടിക്കറ്റ് നിരക്ക് ആരംഭിക്കുക പൂജ്യത്തിൽ, വൻ ഡിസ്ക്കൗണ്ടുമായി എയർലൈൻസ്

By Web Team  |  First Published Sep 15, 2023, 9:07 PM IST

ഇന്ത്യയിൽ നിന്ന്  വിയറ്റ്‍ജെറ്റിന് സർവീസുള്ള കൊച്ചി, ദില്ലി, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് വിയറ്റ്നാമിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആനുകൂല്യം ലഭിക്കും.


മുംബൈ: ദീപാവലി പ്രമാണിച്ച് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി വിയറ്റ്‍ജെറ്റ് വമ്പൻ ഓഫർ പ്രഖ്യാപിച്ചു. അടുത്ത മാസം ഒന്നിനും 31നും ഇടയിൽ യാത്ര ചെയ്യാനായി ഈ മാസം 20നകം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അടിസ്ഥാന ടിക്കറ്റ് നിരക്ക് പൂജ്യം രൂപയിൽ നിന്നാണ് ആരംഭിക്കുക. പക്ഷേ നികുതികളും സർച്ചാർജും നൽകണം. ഇന്ത്യയിൽ നിന്ന്  വിയറ്റ്‍ജെറ്റിന് സർവീസുള്ള കൊച്ചി, ദില്ലി, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് വിയറ്റ്നാമിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആനുകൂല്യം ലഭിക്കും.

വിയറ്റ്‍ജെറ്റിന്‍റെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഇതിനായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. എന്നും മികച്ച സർവീസും കുറഞ്ഞ നിരക്കും ഉറപ്പ് വരുത്തുന്ന  വിയറ്റ്‍ജെറ്റിന്‍റെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരോടുള്ള പ്രതിബദ്ധത എടുത്തുകാട്ടുന്നതാണ് ദീപാവലി ഓഫറെന്ന് കമ്പനി വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി. ടിക്കറ്റ് നിരക്കിലുള്ള വലിയ ഇളവിന് പുറമെ സ്കൈ കെയര്‍ ഇൻഷുറൻസ് പാക്കേജും  വിയറ്റ്‍ജെറ്റ് ലഭ്യമാക്കുന്നുണ്ട്.

Latest Videos

യാത്രയിലുടനീളം സമഗ്ര ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതിനാൽ മനസ്സമാധാനത്തോടെ യാത്ര ചെയ്യാൻ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള സാംസ്കാരിക സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളിലേയും പ്രധാന സാംസ്കാരിക വാണിജ്യ കേന്ദ്രങ്ങൾ സന്ദർശിക്കാൻ  വിയറ്റ്‍ജെറ്റ് സൗകര്യമൊരുക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന കണക്കിലെടുത്ത് സർവീസുകളുടെ എണ്ണം ആഴ്ചയിൽ 32 ആയി വർധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് ഹോചിമിൻ സിറ്റിയിലേക്കും ഹാനോയിലേക്കുമാണ് വിയറ്റ്‍ജെറ്റിന് സര്‍വീസ് ഉള്ളത്. ഓഗസ്റ്റ് 12 മുതലാണ് കൊച്ചിയെയും വിയറ്റ്നാമിലെ ഹോച്ചുമിൻ സിറ്റിയേയും ബന്ധിപ്പിച്ചാണ് പുതിയ വിമാന സർവീസ് ആരംഭിച്ചത്. വിനോദസഞ്ചാര മേഖലയിൽ ഇന്ത്യക്കും വിയറ്റ്നാമിനും വിമാന സർവീസ് ഏറെ പ്രയോജനപ്പെടുമെന്ന വിലയിരുത്തലിലാണ് പുതിയ സര്‍വീസ് ആരംഭിച്ചത്. 

വമ്പൻ പ്രഖ്യാപനം, ലക്ഷ്യം തെരഞ്ഞെടുപ്പ്! ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഗ്യാസ് നൽകാൻ ഈ സംസ്ഥാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!