കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് വിമാന സർവീസിന് പച്ചക്കൊടി കാട്ടിയത്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ എയർ ഇന്ത്യ ബെംഗളൂരുവിൽ നിന്ന് അയോധ്യയിലേക്കുള്ള നേരിട്ടുള്ള വിമാന സർവ്വീസ് ബുധനാഴ്ച ആരംഭിച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് വിമാന സർവീസിന് പച്ചക്കൊടി കാട്ടിയത്.
ബംഗളൂരു-അയോധ്യ ആഴ്ചയിൽ മൂന്ന് ദിവസം തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സർവീസ് നടത്തും. വിമാനം രാവിലെ 7.30 ന് പുറപ്പെട്ട് 10 മണിക്ക് അയോധ്യയിൽ എത്തിച്ചേരും, അയോധ്യ-ബെംഗളൂരു തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സർവീസ് നടത്തുന്ന ത്രിവാര വിമാനമാണ്, വൈകുന്നേരം 5 മണിക്ക് അയോധ്യയിൽ നിന്ന് പുറപ്പെട്ട് 5.30 ന് ബെംഗളൂരുവിൽ എത്തിച്ചേരും.
ഡിസംബർ 30 ന് അയോധ്യയിൽ ഉദ്ഘാടനം ചെയ്‍ത ബാംഗ്ലൂരിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അയോധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ വിമാനം സർവീസ് നടത്തും. ഇതുകൂടാതെ അയോധ്യയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാന സർവീസും ബുധനാഴ്ച മുതൽ ആരംഭിച്ചു. ഇതിന് മുമ്പ് അയോധ്യയിൽ നിന്ന് ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചിരുന്നു.
ഇന്ത്യയിലും വിദേശത്തുമുള്ള ഭക്തരുടെയും വിനോദസഞ്ചാരികളുടെയും പ്രധാന നഗരമായി അയോധ്യ മാറുകയാണെന്ന് വിമാന സർവ്വീസ് ഉദ്ഘാടനം ചെയ്‍തുകൊമ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയിൽ ഇതിനകം ധാരാളം പ്രാദേശിക ഭക്തരുണ്ടെന്നും എന്നാൽ രാജ്യവ്യാപകമായ ആവേശം കണക്കിലെടുത്ത്, തീർഥാടകരുടെ വരവ് സുഗമമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ഠെന്നും ഇക്കാര്യത്തിൽ വ്യോമയാന മന്ത്രാലയം നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. യുപിയുടെ കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയതിന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു.