ലോകോത്തര റോഡുകൾ മുതൽ കർശനമായി വാഹന സുരക്ഷാ നിയമങ്ങൾക്കും ഇതര ഇന്ധനങ്ങളുടെ പരീക്ഷണങ്ങൾക്കുമൊക്കെ നിതിൻ ഗഡ്‍കരി മന്ത്രിയായിരുന്ന കഴിഞ്ഞ ദശകം ഇന്ത്യൻ വാഹനലോകം സാക്ഷ്യം വഹിച്ചു. ഈ കാലയളവിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രിയെന്ന നിലയിൽ നിതിൻ ഗഡ്‍കരിയുടെ ചില നേട്ടങ്ങൾ ഇതാ.
നരേന്ദ്ര മോദിയുടെനേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞു. റോഡ് ഗതാഗത ഹൈവേ മന്ത്രിയായി നിതിൻ ഗഡ്‍കരി വീണ്ടും സ്ഥാനമേറ്റിരിക്കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ രണ്ട് സർക്കാരുകളിലും ഏറ്റവും കൂടുതൽ കാലം റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ വകുപ്പ് മന്ത്രിയായിരുന്നു നിതിൻ ഗഡ്‍കരി. ലോകോത്തര റോഡുകൾ മുതൽ കർശനമായി വാഹന സുരക്ഷാ നിയമങ്ങൾക്കും ഇതര ഇന്ധനങ്ങളുടെ പരീക്ഷണങ്ങൾക്കുമൊക്കെ നിതിൻ ഗഡ്‍കരി മന്ത്രിയായിരുന്ന കഴിഞ്ഞ ദശകം ഇന്ത്യൻ വാഹനലോകം സാക്ഷ്യം വഹിച്ചു. ഈ കാലയളവിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രിയെന്ന നിലയിൽ നിതിൻ ഗഡ്‍കരിയുടെ ചില നേട്ടങ്ങൾ ഇതാ.
വമ്പൻ റോഡുകൾ
നിതിൻ ഗഡ്‍കരിയുടെ കഴിഞ്ഞ പത്തുവർഷങ്ങളിൽ ഇന്ത്യൻ രോഡുകൾ ഗണ്യമായി വളർന്നു. 'ഇന്ത്യയുടെ ഹൈവേ മാൻ' എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന നിതിൻ ഗഡ്‍കരി, രാജ്യത്തുടനീളം ഉയർന്ന നിലവാരമുള്ള ഹൈവേകളും എക്‌സ്പ്രസ് വേകളും നിർമ്മിക്കുന്നതിൽ കഴിഞ്ഞ പത്തുവർഷത്തെ പ്രവർത്തനങ്ങൾ മൂലം ശ്രദ്ധേയനായി. ഗഡ്‍കരിയുടെ നേതൃത്വത്തിൽ രാജ്യത്ത് 90,000 കിലോമീറ്ററിലധികം ദേശീയ പാതകളും 30,000 കിലോമീറ്റർ പുതിയ റോഡുകളും നിർമ്മിച്ചു. കൂടാതെ, ദേശീയ പാത വികസനത്തിൻ്റെ നിരക്ക് പ്രതിദിനം രണ്ട് കിലോമീറ്ററിൽ നിന്നും 30 കിലോമീറ്ററായി വർദ്ധിച്ചു. അത് ഉടൻ തന്നെ പ്രതിദിനം 68 കിലോമീറ്റർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ദ്വാരക എക്‌സ്‌പ്രസ് വേ, ബാംഗ്ലൂർ-മൈസൂർ എക്‌സ്‌പ്രസ് വേ, മുംബൈയിലെയും നവി മുംബൈയിലെയും പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ അടൽ സേതു തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ ഭരണകാലത്തെ മറ്റ് ശ്രദ്ധേയമായ റോഡ് വികസനങ്ങളിൽ ചിലത്.
undefined
ഫ്ലെക്സ് ഇന്ധനവാഹനങ്ങൾ
ആത്മനിർഭർ ഭാരതിൻ്റെ നേട്ടം കൈവരിക്കുന്നതിന്‍റെ ഭാഗമായി നിതിൻ ഗഡ്‍കരി ബദൽ ഇന്ധനങ്ങളായ സിഎൻജി, എത്തനോൾ, ഹൈഡ്രജൻ ഇന്ധന സെല്ലുകൾ, ഹൈബ്രിഡുകൾ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നു. ക്ലീൻ എനർജി പവർട്രെയിനുകൾക്കുള്ള തൻ്റെ പിന്തുണ പ്രകടിപ്പിച്ചുകൊണ്ട് മന്ത്രി ടൊയോട്ട മിറായ് ഹൈഡ്രജൻ എഫ്‍സിഇവിയും സ്വന്തമാക്കി. അടുത്തിടെ, ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി കുറയ്ക്കണമെന്ന് അദ്ദേഹം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശം ഇന്ത്യൻ വാഹന വിപണിയിൽ കൂടുതൽ പരിസ്ഥിതി സൗഹൃദവും ഇന്ധനക്ഷമതയുള്ളതുമായ പവർട്രെയിനുകൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും. 20 ശതമാനം വരെ എത്തനോൾ മിശ്രിതമുള്ള ഫ്ലെക്സ് ഇന്ധന വാഹനങ്ങൾ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. ഇതോടെ രാജ്യത്ത് പെട്രോൾ വില ഗണ്യമായി കുറയുമെന്നാണ് സർക്കാർ കരുതുന്നത്.
വാഹനസുരക്ഷ
വാഹനങ്ങളിൽ യാത്രികർക്കായി പുതിയ സുരക്ഷാ മാനദണ്ഡങ്ങളും ഗഡ്‍കരിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി. അടിസ്ഥാന ക്രാഷ് ടെസ്റ്റിംഗ് പാരാമീറ്ററുകൾ മണിക്കൂറിൽ 55 കിലോമീറ്ററായി ഉയർത്തുക, ഭാരത് എൻസിഎപി എന്ന കേന്ദ്ര ടെസ്റ്റിംഗ് ഏജൻസി സ്ഥാപിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇരട്ട ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഉയർന്ന സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവ വാഹനങ്ങളിൽ സ്റ്റാൻഡേർഡായി നിർബന്ധമാക്കി. രാജ്യത്ത് വിൽക്കുന്ന എല്ലാ കാറുകളിലും സ്റ്റാൻഡേർഡ് ഫിറ്റ്‌മെൻ്റായി ആറ് എയർബാഗുകളും എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും നിർമ്മിക്കാൻ അദ്ദേഹം വാഹന നിർമ്മാതാക്കളിൽ സമ്മർദ്ദം ചെലുത്തി. മാത്രമല്ല ഇന്ത്യൻ റോഡുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഭാരത് എൻസിഎപി ഉൾപ്പെടെ കർശന സുരക്ഷാ ചട്ടങ്ങൾ നടപ്പാക്കി.
ഇവികളെ പ്രോത്സാഹിപ്പിച്ചു
ഇലക്ട്രിക് വാഹന നിർമ്മാണവും വിൽപ്പനയും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഫെയിം (ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ നിർമ്മാണത്തിൻ്റെ വേഗത്തിലുള്ള അഡോപ്ഷൻ) പദ്ധതി അവതരിപ്പിച്ചു. ഈ സംരംഭം ഇലക്ട്രിക് വാഹനങ്ങൾ നേരത്തെ സ്വീകരിക്കുന്നവർക്ക് സബ്‌സിഡികൾ വാഗ്ദാനം ചെയ്യുകയും പുതിയ ഇവി നിർമ്മാതാക്കൾക്ക് പിന്തുണ നൽകുകയും ചെയ്തു. തൽഫലമായി ടാറ്റ ഇവി, ഏതർ, ഒല, റിവർ തുടങ്ങിയ പുതിയ ഫോർ വീലർ, ടുവീലർ ഇവി നിർമ്മാതാക്കൾ ഉയർന്നുവന്നു.
അക്ഷരാർത്ഥത്തിൽ, കഴിഞ്ഞ 10 വർഷത്തെ നിതിൻ ഗഡ്‍രിയുടെ നേട്ടങ്ങൾ പ്രശംസനീയമാണെന്ന് കാണാം. രാജ്യത്തിൻ്റെ റോഡ്, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള പുതിയ ആവേശത്തോടെയാണ് അദ്ദേഹം ഇപ്പോൾ തിരിച്ചെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. അപ്പോൾ ഇനി സംഭവിക്കുന്ന മാറ്റങ്ങൾ കാത്തിരുന്നുതന്നെ കാണണം.