അതീവ ഗ്ലാമറസായി മാളവിക മോഹനന്‍ ഇനി ബോളിവുഡില്‍: ‘യുദ്ര' ട്രെയിലര്‍ ട്രെന്‍റിംഗ്

By Web Team  |  First Published Aug 30, 2024, 7:56 PM IST

സിദ്ധാന്ത് ചതുർവേദി നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'യുദ്ധ' ട്രെയിലർ പുറത്തിറങ്ങി. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.


മുംബൈ: ബോളിവുഡില്‍ നിന്നും എത്തുന്ന പുതിയ ആക്ഷന്‍ ചിത്രമാണ് ‘യുദ്ര'. സിദ്ധാന്ത് ചതുർവേദി നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.  മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അതീവ ഗ്ലാമറസായാണ് മാളവിക ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

ബോളിവുഡിലെ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റ്‘കിൽ’ സിനിമയിലൂടെ ശ്രദ്ധേയനായ രാഘവ് ജുയൽ ആണ് പ്രധാന വില്ലൻ വേഷത്തില്‍ എത്തുന്നത്. മോം എന്ന ചിത്രം സംവിധാനം ചെയ്ത രവി ഉദ്യവാർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷനും വയലൻസും നിറഞ്ഞതാണ്. 

Latest Videos

ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് ഗ്യാങ്ങിനോട് ഏറ്റുമുട്ടാന്‍ ഇറങ്ങുന്ന യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഗജരാജ് റാവു, രാം കപൂർ, രാജ് അർജുൻ, ശിൽപ ശുക്ല എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിദേശത്താണ് ചിത്രത്തിന്‍റെ പ്രധാന ചിത്രീകരണം നടന്നിരിക്കുന്നത്. 

എക്സെൽ എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ റിതേഷ് സിദ്ധ്വാനിയും ഫർഹാൻ അക്തറുമാണ്. ശ്രീധർ രാഘവനാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഫർഹാൻ അക്തറും അക്ഷത് ഗിൽഡിയലുമാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ശങ്കർ ഇഷാന്‍ ലോയി ആണ് ഗാനങ്ങളുടെ സംഗീതം. ബാക്ഗ്രൗണ്ട് സ്കോര്‍ സഞ്ചിതും അങ്കിത് ബൽഹാരയും ചേര്‍ന്നാണ്. സെപ്റ്റംബർ 20ന് ആഗോള വ്യാപകമായി ഈ ആക്ഷന്‍ ചിത്രം റിലീസ് ചെയ്യും. 

undefined

മാളവികയുടെ ആദ്യത്തെ ഹിന്ദി ചിത്രമാണ് ഇത്. അതിനാല്‍ തന്നെ താരത്തെ ഇന്‍ട്രഡ്യൂസ് ചെയ്യുന്ന തരത്തിലാണ് ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്. തങ്കലാന്‍ ആയിരുന്നു മാളവികയുടെ അവസാനം ഇറങ്ങിയ ചിത്രം. പ്രഭാസിന്‍റെ രാജസാബിലും മാളവികയാണ് നായിക. 

'വാഴ'യിലെ പിള്ളേരും ദേവ് മോഹനും ഒന്നിക്കുന്ന 'പരാക്രമം' സിനിമയിലെ ആദ്യ ഗാനം

രജനികാന്തിനൊപ്പം ശ്രുതിഹാസന്‍: 'പ്രീതിയുടെ' കൂലി ലുക്ക് പുറത്ത് എത്തി

click me!