നിഗൂഢതയുണര്‍ത്തി ലാല്‍, ഷൈന്‍ ടോം ചാക്കോ; 'വിചിത്രം' ട്രെയ്‍ലര്‍

By Web Team  |  First Published Oct 8, 2022, 7:46 PM IST

ഒക്ടോബര്‍ 14 ന് തിയറ്ററുകളിലെത്തും


ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് വിചിത്രം. ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, ലാൽ, കേതകി നാരായൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അച്ചു വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ പ്രേക്ഷകരില്‍ നിഗൂഢത ഉണര്‍ത്തുന്നുണ്ട്.

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത്ത് ജോയിക്കൊപ്പം അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 
നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത്. സിനോജ് വർഗീസ്, അഭിരാം രാധാകൃഷ്ണൻ, ജെയിംസ് ഏലിയ, തുഷാര പിള്ള, ബിബിൻ പെരുമ്പിള്ളി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ചിത്രം ഒക്ടോബര്‍ 14 ന് തിയറ്ററുകളിലെത്തും. അർജുൻ ബാലകൃഷ്ണൻ ഛായാഗ്രഹണവും മിഥുൻ മുകുന്ദൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. പ്രമുഖ മ്യൂസിക്ക് ബാൻഡ് ആയ സ്ട്രീറ്റ് അക്കാദമിക്ക്സും ചിത്രത്തിന്റെ ഭാഗമാകുന്നു. 

Latest Videos

ALSO READ : 'റോഷാക്കിന് നെറ്റ്ഫ്ലിക്സ് ഇട്ട വില കേട്ട് ഞാന്‍ ഞെട്ടി, പക്ഷേ മമ്മൂക്കയുടെ തീരുമാനം മറ്റൊന്നായിരുന്നു'

പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, എഡിറ്റിംഗ് അച്ചു വിജയൻ, കോ ഡയറക്ടർ സൂരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടർ ആർ അരവിന്ദൻ, പ്രൊഡക്ഷൻ ഡിസൈൻ റെയ്സ് ഹൈദർ, അനസ് റഷാദ്, സഹരചന വിനീത് ജോസ്, കലാസംവിധാനം സുഭാഷ് കരുൺ, മേക്കപ്പ് സുരേഷ് പ്ലാച്ചിമട, വസ്ത്രാലങ്കാരം ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, വി എഫ് എക്‌സ് സൂപ്പർവൈസർ ബോബി രാജൻ, വി എഫ് എക്സ് സ്റ്റുഡിയോ ഐറിസ് പിക്സൽ, പി ആർ ഒ- ആതിര ദിൽജിത്ത്, ഡിസൈൻസ് അനസ് റഷാദ്, ശ്രീകുമാർ സുപ്രസന്നൻ. 

click me!