'എഡ്ഡിയും വെനവും വേര്‍പിരിയുമോ?': 'വെനം: ദി ലാസ്റ്റ് ഡാൻസ്' ട്രെയിലര്‍ പുറത്തിറങ്ങി

By Web Team  |  First Published Jun 3, 2024, 9:33 PM IST

വെനം എന്ന ഏലിയന്‍റെ ആവസാന ജീവിയായ എഡ്ഡി ബ്രോക്ക് എന്ന നായകനായി ടോം ഹാർഡി വീണ്ടും എത്തുകയാണ്. 


ഹോളിവുഡ്: ടോം ഹാർഡി നായകനായി എത്തുന്ന വെനം ചലച്ചിത്ര സീരിസിലെ അവസാന ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. 'വെനം: ദി ലാസ്റ്റ് ഡാൻസ്' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍  മാർവൽ എന്‍റര്‍ടെയ്മെന്‍റ് ജൂൺ 3-നാണ് പുറത്തിറക്കിയത്. കെല്ലി മാർസൽ സംവിധാനം ചെയ്ത ചിത്രം വെനം സാഗയുടെ ആവേശകരമായ ക്ലൈമാക്സാണ് നല്‍കുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. 

വെനം എന്ന ഏലിയന്‍റെ ആവസാന ജീവിയായ എഡ്ഡി ബ്രോക്ക് എന്ന നായകനായി ടോം ഹാർഡി വീണ്ടും എത്തുകയാണ്. പുതിയ ബഹിരാകാശ ശത്രുക്കളെയും, നാട്ടിലെ നിയമ വ്യവസ്ഥയെയും ഒരുപോലെ നേരിടേണ്ട അവസ്ഥയാണ് വെനത്തിനും എഡ്ഡിക്കും വരുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വെനവും എഡ്ഡിയും പിരിയും എന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നുണ്ട്. 

Latest Videos

മുൻ ചിത്രങ്ങളേക്കാൾ ഇരുണ്ടതും തീവ്ര സംഘടന രംഗങ്ങള്‍ അടങ്ങുന്നതാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആക്ഷന്‍ സീനുകളില്‍ വെനത്തിന്‍റെ ഭീകരമായ ശക്തി പുതിയ രീതിയില്‍ തന്നെ ചിത്രത്തില്‍ ആവിഷ്കരിക്കുന്നുണ്ട്.  ചിവെറ്റെൽ എജിയോഫോറും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ആര്‍നി ഓഫീസറായി കാണിക്കുന്ന ഈ വേഷം പക്ഷേ കുറച്ച് മിസ്റ്ററി ഒളിപ്പിച്ചാണ് ട്രെയിലറില്‍ കാണിക്കുന്നത്. 

ജുനോ ടെമ്പിൾ, റൈസ് ഇഫാൻസ്, സ്റ്റീഫൻ ഗ്രഹാം എന്നിവരുൾപ്പെടെ ഹാർഡിയ്‌ക്കൊപ്പം ഒരു മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്.  ഈ വര്‍ഷം ഒക്ടോബർ 25-നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. 

2018 ലാണ് വെനം സീരിസിലെ ആദ്യത്തെ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഇതിന്‍റെ വന്‍ വിജയത്തിന് ശേഷം 2021ലാണ് വെനം ലെറ്റ് ദേര്‍ വില്‍ ബീ എ കര്‍നേജ് എത്തിയത്. ഈ ചിത്രം എന്നാല്‍ ആദ്യചിത്രം പോലെ വിജയിച്ചിരുന്നില്ല.

സ്വന്തം പേരില്‍ നിന്നും പിതാവിന്‍റെ പേര് നീക്കാന്‍ അപേക്ഷ കൊടുത്ത് ആഞ്ജലീന ജോളിയുടെ മകള്‍

കൗഗേളായി വന്ന ഈ പെണ്‍കുട്ടിയെ പിടികിട്ടിയോ; പുതിയ അഭിനേയത്രിയെ കണ്ട് അത്ഭുതപ്പെട്ട് ലോകം !

tags
click me!