നവാഗത സംവിധായകന്‍റെ 'വാസം': ടീസര്‍

By Web Team  |  First Published Nov 24, 2023, 2:36 PM IST

തിരക്കഥ സംഭാഷണം മനോജ് ഐ ജി എഴുതുന്നു


എം ആര്‍ ഗോപകുമാര്‍, കൈലാഷ്, അഞ്ജലി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചാള്‍സ് എം സംവിധാനം ചെയ്യുന്ന വാസം എന്ന ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ആയി. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എഡിറ്ററായി ദീർഘകാലം സേവനമനുഷ്ടിച്ചിരുന്ന ആളാണ് ചാള്‍സ് എം. ഡോ. ഡിറ്റോ, മുന്‍ഷി രഞ്ജിത്ത്, സജി വെഞ്ഞാറമൂട്, അഞ്ജലി കൃഷ്ണ, മഞ്ജു പത്രോസ്, ശ്രീലത നമ്പൂതിരി, ആശ നായര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

തിരക്കഥ സംഭാഷണം മനോജ് ഐ ജി എഴുതുന്നു. വിനു ശ്രീലകത്തിന്റെ ഗാനങ്ങള്‍ക്ക് വിശ്വജിത്ത് ഈണം പകരുന്നു. റോണി സായി ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. ചീഫ് എഡിറ്റര്‍ ചാള്‍സ് എം, കലാസംവിധാനം സംഗീത് ചിക്കു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് നെയ്യാറ്റിന്‍കര, മേക്കപ്പ് അനില്‍ നേമം, സംഘട്ടനം അഷറഫ് ഗുരുക്കള്‍, വസ്ത്രാലങ്കാരം പഴനി, അനന്തന്‍കര കൃഷ്ണന്‍ കുട്ടി, കോറിയോഗ്രഫി അയ്യപ്പദാസ്, യൂണിറ്റ് ചിത്രാഞ്ജലി, അസോസിയേറ്റ്‌സ് അശോകന്‍, മധു പി നായര്‍, പ്രൊഡക്ഷന്‍ മാനേജര്‍ വിനോദ് ആനാവൂര്‍, ഇഫക്ട്‌സ് എസ് പി ശേഖര്‍, സ്റ്റിൽസ് ഭരത് ചന്ദ്രന്‍, സഹനിര്‍മാണം സി തുളസി. തമിഴ്‌നാട്ടിലെ കുലശേഖരത്തും തിരുവനന്തപുരത്തുമായി ചിത്രീകരണം പൂർത്തിയാക്കിയ വാസം ഉടന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പി ആർ ഒ- എ എസ് ദിനേശ്.

Latest Videos

ALSO READ : വന്‍ പ്രതികരണം, രണ്ടാം ദിനം കൂടുതല്‍ തിയറ്ററുകളിലേക്ക് 'കാതല്‍'

tags
click me!