Udal Movie Teaser : ഇത് ഇന്ദ്രന്‍സ് തന്നെ! ത്രില്ലടിപ്പിച്ച് ഉടല്‍ ടീസര്‍

By Web Team  |  First Published Apr 30, 2022, 7:43 PM IST

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം


സമീപകാലത്ത് നിരവധി ശ്രദ്ധേയ പ്രകടനങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ഇന്ദ്രന്‍സ് (Indrans). ഇപ്പോഴിതാ വേറിട്ട മേക്കോവറില്‍ ഒരു ഇന്ദ്രന്‍സ് കഥാപാത്രം കൂടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. നവാഗതനായ രതീഷ് രഘുനന്ദന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഉടല്‍ എന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കിലും ചില ത്രില്ലിംഗ് നിമിഷങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരിക്കുമെന്നാണ് ടീസര്‍ പറയുന്നത്. 

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. മെയ് മാസം 20ന് ശ്രീ ഗോകുലം മൂവീസ് 'ഉടൽ' തീയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തിക്കും.

Latest Videos

'ഐ ഡോണ്ട് ലൈക് ഇറ്റ്'; കോടികളുടെ പ്രതിഫലം വേണ്ട, പാൻ മസാല പരസ്യം ഉപേക്ഷിച്ച് യഷ്

കെജിഎഫ്(KGF 2) എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്(Yash). കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യാഷിന് ഇതിനോടകം സാധിച്ചു കഴിഞ്ഞു. ബോക്സ് ഓഫീസിലും സിനിമാസ്വാദകരുടെ ഹൃദത്തിലും കെജിഎഫ് 2 തരം​ഗം തീർത്ത സന്തോഷത്തിലാണ് യാഷിപ്പോൾ. ഈ അവസരത്തിൽ പാൻ മസാല പരസ്യത്തിന്റെ ഡീൽ യാഷ് വേണ്ടെന്ന് വച്ച വാർത്തയാണ് പുറത്തുവനുന്നത്. 

പാൻ മസാല പരസ്യത്തിൽ അഭിനയിക്കുന്നതിനായി കോടികൾ നൽകാമെന്ന് പറഞ്ഞ ഡീലാണ് യാഷ് വേണ്ടെന്ന് വച്ചിരിക്കുന്നത്. 'പാൻ മസാല ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഫാൻസിന്റേയും ഫോളോവേഴ്‌സിന്റേയും താൽപ്പര്യങ്ങളെ മാനിച്ചുകൊണ്ട് യാഷ് കോടികളുടെ പാൻ മസാല പരസ്യ ഡീലിൽ നിന്ന് ഒഴിവായിരിക്കുകയാണ്', എന്നാണ് യാഷുമായി ബന്ധപ്പെട്ടവർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.

നേരത്തെ പാൻ മസാല പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരം അക്ഷയ് കുമാർ ക്ഷമ ചോദിച്ച്  രംഗത്തെത്തിയിരുന്നു. അടുത്തിടെ പുകയില പരസ്യത്തിൽ നിന്നും നടൻ അല്ലു അർജുനും പിൻവാങ്ങിയിരുന്നു. പുകയില (Tobacco) ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന ഒരു ജനപ്രിയ ബ്രാന്‍ഡ് ആണ് തങ്ങളുടെ പുതിയ ക്യാംപെയ്‍നിനുവേണ്ടി അല്ലു അര്‍ജുനെ സമീപിച്ചത്. ടെലിവിഷനിലേക്കുവേണ്ട പരസ്യചിത്രം ഉള്‍പ്പെടെ ഉള്ളതായിരുന്നു ഇത്. എന്നാല്‍ ആരാധകര്‍ക്ക് തെറ്റായ മാതൃക സൃഷ്ടിക്കും എന്നതിനാല്‍ അദ്ദേഹം ഓഫര്‍ നിരസിക്കുകയായിരുന്നു. കോടികളാണ് കമ്പനി അല്ലുവിന് വാഗ്‍ദാനം ചെയ്‍തത്. രണ്ടാമതൊന്ന് ആലോചിക്കാതെയാണ് അല്ലു ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. 

click me!