തിയറ്ററില്‍ ചിരി പൊട്ടിക്കാന്‍ വീണ്ടും ബിജു മേനോന്‍; 'തുണ്ട്' ട്രെയ്‍ലര്‍

By Web Team  |  First Published Jan 25, 2024, 7:49 PM IST

നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം


ബിജു മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന തുണ്ട് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. പ്രേക്ഷകരിൽ ഒട്ടേറെ കൗതുകം നിറയ്ക്കുന്ന ട്രെയ്‍ലര്‍ സമൂഹ്യ മാധ്യമങ്ങളിലൊക്കെ കൈയ്യടി നേടുകയാണ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ, ജിംഷി ഖാലിദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, സംവിധാനം നിർവ്വഹിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫ് ആണ്. ഫെബ്രുവരി 16 ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. 

തല്ലുമാല, അയൽവാശി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് ഉസ്മാൻ ഒരുക്കുന്ന തുണ്ടിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിർമ്മാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്. ഗോപി സുന്ദർ ആണ് തുണ്ടിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംഭാക്ഷണം ഒരുക്കുന്നത് സംവിധായകൻ റിയാസ് ഷെരീഫ്, കണ്ണപ്പൻ എന്നിവർ ചേർന്നാണ്. 

Latest Videos

എഡിറ്റിംഗ് നമ്പു ഉസ്മാൻ, ലിറിക്‌സ് മു.രി, ആർട്ട് ആഷിഖ് എസ്, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ, ഫൈനൽ മിക്സ് എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ സുധർമ്മൻ വള്ളിക്കുന്ന്, കൊസ്റ്റ്യൂം മാഷർ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യർ, കൊറിയോഗ്രാഫി ഷോബി പോൾരാജ്, ആക്ഷൻ ജോളി ബാസ്റ്റിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ അഗസ്റ്റിൻ ഡാൻ, അസോസിയേറ്റ് ഡയറക്ടർ ഹാരിഷ്‌ ചന്ദ്ര, സ്റ്റിൽ രോഹിത് കെ സുരേഷ്, വിതരണം സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിങ് പ്ലാൻ, സ്ട്രേറ്റജി ഒബ്‌സ്ക്യൂറ എന്റർടെയ്‌ൻമെന്റ്, ഡിസൈൻ ഓൾഡ്മങ്ക് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : രണ്ട് മാസത്തെ കാത്തിരിപ്പ്; 'അനിമല്‍' ഇനി ഒടിടിയില്‍ കാണാം

click me!