കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സംവിധാനം ചെയ്യുന്ന ചിത്രം
തെയ്യം പശ്ചാത്തലമാക്കി സജീവ് കിളികുലം സംവിധാനം ചെയ്യുന്ന ചിത്രമാണ് തിറയാട്ടം. സ്വന്തം അനുഭവകഥയെ മുന്‍നിര്‍ത്തി സജീവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ യുട്യൂബില്‍ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ജിജോ ഗോപി.
കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആണ് സജീവ് കിളികുലം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നതും സജീവ് തന്നെയാണ്. ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിർവഹിച്ചിരിക്കുന്നു. എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി എ ആർ ആണ് ചിത്രം നിർമ്മിക്കുന്നത്. സഹനിര്‍മ്മാണം വിനീത തുറവൂർ. താള മേളങ്ങളുടെ പശ്ചാത്തലത്തിൽ താളപ്പിഴകളുടെ കഥ പറയുന്ന ചിത്രത്തിൽ അനാഥത്വത്തിന്റെ വിഹ്വലതകൾ, പ്രണയം, ദാരിദ്ര്യം, രതി, ജീവിതകാമനകൾ എല്ലാം വരച്ചു കാട്ടുന്നു സംവിധായകന്‍. ജിജോ ഗോപിക്കൊപ്പം ടോജോ ഉപ്പുതറ, അനഘ, ശ്രീലക്ഷ്മി അരവിന്താക്ഷൻ, നാദം മുരളി, തായാട്ട് രാജേന്ദ്രൻ, സുരേഷ് അരങ്ങ്, മുരളി, ദീപക് ധർമ്മടം, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം, രവി ചീരാറ്റ, ശിവദാസൻ മട്ടന്നൂർ, അജിത് പിണറായി, കൃഷ്ണ, ഗീത, ഐശ്വര്യ, സുൽഫിയ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഛായാഗ്രഹണം പ്രശാന്ത് മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രമോദ് പയ്യോളി, അസോസിയേറ്റ് ക്യാമറാമാൻ അജിത്ത് മൈത്രേയൻ, എഡിറ്റിംഗ് രതീഷ് രാജ്, സൗണ്ട് ഡിസൈനർ രംഗനാഥ് രവി, വസ്ത്രാലങ്കാരം വാസു വാണിയംകുളം, സുരേഷ് അരങ്ങ്, ചമയം ധർമ്മൻ പാമ്പാടി, പ്രജി, ആർട്ട് വിനീഷ് കൂത്തുപറമ്പ്, മഴ മുകിൽ മാല ചാർത്തി എന്ന ഗാനം എഴുതിയിരിക്കുന്നത് നിതിൻ കെ ചെറിയാനാണ്. ഈ ഗാനത്തിന്റെ സംഗീതവും ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും എബിൻ പള്ളിച്ചൽ നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണൻ, റീജ, നിത്യ മാമൻ, രേണു ചന്ദ്ര, മിഥില തുടങ്ങിയവരാണ്. പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പറവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റെജിമോൻ കുമരകം, ആക്ഷൻ ബ്രൂസ്‍ലി രാജേഷ്, കൊറിയോഗ്രഫി അസ്നേഷ്, ഓർക്കസ്ട്രേഷൻ കമറുദ്ദീൻ കീച്ചേരി, ഡിസൈൻസ് മനു ഡാവിഞ്ചി, പിആർഒ എം കെ ഷെജിൻ.