മലയാളത്തില്‍ നിന്ന് അടുത്ത ആക്ഷന്‍ ത്രില്ലര്‍; 'തേര്' ട്രെയ്‍ലര്‍ അവതരിപ്പിച്ച് പൃഥ്വിരാജ്

By Web Team  |  First Published Oct 24, 2022, 5:15 PM IST

പാലക്കാടും പരിസര പ്രദേശങ്ങളുമായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍


അമിത് ചക്കാലക്കലിനെ നായകനാക്കി എസ് ജെ സിനു സംവിധാനം ചെയ്‍ത തേരിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‍ലര്‍ പുറത്തിറക്കിയത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തേര്. ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

അമിത് ചക്കാലക്കലിനൊപ്പം കലാഭവൻ ഷാജോൺ, ബാബുരാജ്, വിജയരാഘവൻ, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ്‌ വെളിയനാട്‌, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നിൽജ കെ ബേബി, വീണ നായർ, റിയ സൈറ, സുരേഷ്‌ ബാബു തുടങ്ങിയവരും തേരിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണെങ്കിലും കുടുംബ കഥയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്. ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും. 

Latest Videos

ALSO READ : ബജറ്റ് 12 കോടി, പ്രീ റിലീസ് ബിസിനസിലൂടെ മാത്രം 20 കോടി; സൂപ്പര്‍ഹിറ്റിലേക്ക് 'പടവെട്ട്'

പാലക്കാടും പരിസര പ്രദേശങ്ങളുമായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്‍റെ തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത് ഡിനിൽ പി കെ ആണ്. ഛായാഗ്രഹണം ടി ഡി ശ്രീനിവാസൻ, യക്സന്‍, നേഹ എന്നിവരുടേതാണ് സംഗീതം, വരികള്‍ എഴുതിയിരിക്കുന്നത് ഹരീഷ് മോഹനന്‍, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ തോമസ് പി മാത്യു, എഡിറ്റിംഗ് സംജിത് മുഹമ്മദ്‌, കലാസംവിധാനം പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിരുദ്ധ് സന്തോഷ്, സംഘട്ടന സംവിധാനം വിക്കി മാസ്റ്റർ, ദിനേശ് കാശി, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ആർജി വയനാടൻ, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻ മനു ഡാവിഞ്ചി, ടീസര്‍ കട്ട്സ് ഡോണ്‍ മാക്സ്, പി ആർ ഒ  പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

click me!