റിവെഞ്ച് ത്രില്ലറുമായി അമിത്, ഷാജോണ്‍, ബാബുരാജ്; 'തേര്' ടീസര്‍

By Web Team  |  First Published Jan 4, 2023, 7:51 PM IST

ചിത്രത്തിന്‍റെ റിലീസ് ജനുവരി 6 ന്


എസ് ജെ സിനു സംവിധാനം ചെയ്യുന്ന തേര് എന്ന പുതിയ ചിത്രത്തിന്‍റെ രണ്ടാമത്തെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. റിവെഞ്ച് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ജനുവരി 6 ന് ആണ്. ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിൻറെയും കഥയാണ് ചിത്രം പറയുന്നതെന്ന് അണിയറക്കാര്‍. കുടുംബപശ്ചാത്തലത്തിൽ ഒരുക്കിയ ഈ ആക്ഷൻ ത്രില്ലർ ചിത്രം ശ്രദ്ധ ക്ഷണിക്കുന്നത് നീതി കാത്തുസൂക്ഷിക്കേണ്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയിൽ അതിജീവനം നടത്തുന്ന സാധാരണക്കാരുടെ കഥയിലേക്കാണ്. 

ബ്ലൂ ഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിക്കുന്ന ചിത്രത്തിൽ അമിത് ചക്കാലക്കൽ, ബാബുരാജ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്‌സാണ്ടർ, സ്‌മിനു സിജോ, നിലജാ ബേബി, റിയാ സൈറ, വീണാ നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. പാലക്കാടും പരിസര പ്രദേശങ്ങളുമായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

Latest Videos

ALSO READ : വിജയ്‍ക്ക് വെല്ലുവിളി ഉയര്‍ത്തി അജിത്ത്, മഞ്ജു വാര്യര്‍; 'തുനിവ്' റിലീസ് തീയതി പ്രഖ്യാപിച്ചു

തേരിന്റെ അണിയറപ്രവർത്തകർ ഇവരാണ്. തിരക്കഥ ദിനിൽ പി കെ, ഛായാഗ്രഹണം ടിഡി ശ്രീനിവാസൻ, സംഗീത സംവിധാനം  യാക്സന്‍, നേഹ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ തോമസ് പി മാത്യു, എഡിറ്റിംഗ് സംജിത് മുഹമ്മദ്‌, കലാസംവിധാനം പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിരുദ്ധ് സന്തോഷ്, കളറിസ്റ്റ് ലിജു പ്രഭാകർ, മേക്കപ്പ് ആർ ജി വയനാടൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ അനിരുദ്ധ് സന്തോഷ്, ഡിസൈൻസ് മനു ഡാവിഞ്ചി, സ്റ്റിൽസ് രാംദാസ് മാത്തൂർ. പി ആർ ഒ പ്രതീഷ് ശേഖർ. 

click me!