ഇരട്ട സംവിധായകരായ ശ്യാം- പ്രവീണ്‍ സംവിധാനം
ശരത്‍ കുമാറിനെ നായകനാക്കി ഇരട്ട സംവിധായകരായ ശ്യാം- പ്രവീണ്‍ സംവിധാനം ചെയ്യുന്ന ദി സ്മൈല്‍ മാന്‍ എന്ന തമിഴ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ശരത്‍ കുമാറിന്‍റെ കരിയറിലെ 150-ാം ചിത്രമാണ് ഇത്. ക്രൈം മിസ്റ്ററി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. വെട്രിയെ നായകനാക്കി മെമ്മറീസ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള സംവിധായകരാണ് ശ്യാം- പ്രവീണ്‍. എന്നാല്‍ ഈ ചിത്രം ഇനിയും റിലീസ് ചെയ്യപ്പെട്ടിട്ടില്ല.
ദി സ്മൈല്‍ മാന്‍ എന്ന ചിത്രത്തിന്‍റെ പുറത്തെത്തിയ ടീസറിന് 1.23 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. മറവി രോഗത്തോട് പൊരുതുന്ന ഒരു പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ ശരത് കുമാര്‍ എത്തുന്നത്. പ്രത്യേകതകളുള്ള ഒരു പരമ്പര കൊലയാളിയെ കണ്ടുപിടിക്കാനുള്ള നിയോഗം അയാളില്‍ എത്തിച്ചേരുകയാണ്. സിജ റോസ്, ഇനിയ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിജ റോസ് പൊലീസ് വേഷത്തിലാണ് എത്തുന്നത്. സിജയുടെ കരിയറിലെ ആദ്യ പൊലീസ് റോള്‍ ആണ് ചിത്രത്തിലേത്.
ജോര്‍ജ് മരിയന്‍, രാജ്‍കുമാര്‍, ശ്രീ കുമാര്‍, കുമാര്‍ നടരാജന്‍, ബേബി അഴിയ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സലില്‍ദാസ്, അനീഷ് ഹരിദാസന്‍, അനന്ദന്‍ ടി എന്നിവരാണ് നിര്‍മ്മാണം. സംഗീതം ഗവാസ്കര്‍ അവിനാഷ്, രചന കമല ആല്‍കെമിസ്, ഛായാഗ്രഹണം വിക്രം മോഹന്‍, എഡിറ്റിംഗ് സാന്‍ ലോകേഷ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അനു മു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മുഗേഷ് ശര്‍മ്മ, വസ്ത്രാലങ്കാരം എം മുഹമ്മദ് സുബൈര്‍, സ്റ്റണ്ട്സ് പിസി സ്റ്റണ്ട്സ്, കെ ഗണേഷ് കുമാര്‍, സൗണ്ട് ഡിസൈന്‍ എ സതീഷ് കുമാര്‍, സൗണ്ട് മിക്സിംഗ് ഹരീഷ്.