'അത്ഭുതം കാണിക്കുന്ന പെണ്‍ സംഘം': ദ മാർവൽസിന്‍റെ ആദ്യ ട്രെയിലർ

By Web Team  |  First Published Apr 11, 2023, 10:47 PM IST

. മിസ് മാര്‍വല്‍ എന്ന ഹിറ്റായ മാര്‍വല്‍ സീരിസിന്‍റെ തുടര്‍ച്ച എന്ന പോലെയാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.


ഹോളിവുഡ്: 2023 നവംബറിൽ ഇറങ്ങുന്ന ഏറ്റവും പുതിയ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രമായ ദ മാർവൽസിന്‍റെ ആദ്യ ട്രെയിലർ പുറത്തിറങ്ങുന്നു. മിസ് മാര്‍വല്‍ എന്ന ഹിറ്റായ മാര്‍വല്‍ സീരിസിന്‍റെ തുടര്‍ച്ച എന്ന പോലെയാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

നിക്ക് ഫ്യൂറിയെ മിസ് മാര്‍വലായ കമലാ ഖാൻ കാണുന്നതും. ക്യാപ്റ്റൻ മാർവൽ കമല ഖാന്‍റെ വീട്ടിൽ കുടുങ്ങിയതും, മോണിക്ക റാംബോ മറ്റൊരു സ്പേസിലേക്ക് എത്തുന്നതും എല്ലാം ട്രെയിലറില്‍ കാണിക്കുന്നുണ്ട്. അതായത് ഒരോ യൂണിവേഴ്സിലെ മാര്‍വല്‍ ക്യാരക്ടറുകള്‍ തമ്മില്‍ മാറിപ്പോകുന്നു എന്നാണ് ഈ ട്രെയിലര്‍ നല്‍കുന്ന 

Latest Videos

കൊറിയന്‍ സിനിമകളിലൂടെ ശ്രദ്ധേയനായ ദക്ഷിണ കൊറിയൻ താരവുമായ പാർക്ക് സിയോ-ജൂണും ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ടത് എംസിയു ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. റാമ്പോ, ക്യാപ്റ്റന്‍ മാര്‍വല്‍, മിസ് മാര്‍വല്‍ എന്നിവര്‍ ചേര്‍ന്ന് ഒരു പോരാട്ടം നടത്തുന്നു എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

നിയ ഡീകോസ്റ്റയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 2023 നവംബര്‍ 10ന് ആഗോള വ്യാപകമായി ഈ ചിത്രം റിലീസ് ചെയ്യും. 

അടിയുടെ വെടിയുടെ അവസാന പൊടിപൂരം: ജോണ്‍ വിക്ക്: ചാപ്റ്റര്‍ 4 റിവ്യൂ

"കംഫേര്‍ട്ട് എന്നത് എനിക്ക് ബോറിംഗാണ്": ഷാരൂഖിന്‍റെ കമന്‍റിന് പ്രിയങ്ക ചോപ്രയുടെ മറുപടി

 

 

click me!