1550 കോടിയുടെ നെറ്റ്ഫ്ലിക്സ് ചിത്രം; റൂസോ ബ്രദേഴ്സിന്‍റെ സംവിധാനത്തില്‍ ധനുഷ്: ഗ്രേ മാന്‍ ട്രെയ്‍ലര്‍

By Web Team  |  First Published May 25, 2022, 10:01 AM IST

നെറ്റ്ഫ്ലിക്സിന്‍റെ ഇതുവരെയുള്ള ഫിലിം പ്രൊഡക്ഷനുകളില്‍ ഏറ്റവും പണച്ചെലവുള്ള ഒന്നാണിത്


നെറ്റ്ഫ്ലിക്സിന്‍റെ (Netflix) ഇതുവരെയുള്ള ഫിലിം പ്രൊഡക്ഷനുകളില്‍ ഏറ്റവും പണച്ചെലവുള്ള ഒന്നാണ് ഗ്രേ മാന്‍ (The Gray Man). 'അവഞ്ചേഴ്സ്: എന്‍ഡ്‍ഗെയിം' അടക്കം ഹോളിവുഡിലെ പണംവാരിപ്പടങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്സ് അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ധനുഷ് (Dhanush) ഉണ്ടെന്ന വിവരം ഇന്ത്യന്‍ സിനിമാ പ്രേമികള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്. ഇപ്പോഴിതാ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഒരു നിമിഷം പോലും കണ്ണെടുക്കാന്‍ തോന്നിപ്പിക്കാത്ത ചടുലതയിലാണ് ട്രെയ്‍ലര്‍ പാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. സൂപ്പര്‍ ഹീറോ സിനിമകളുടെ സംവിധായകര്‍ ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ എങ്ങനെയുണ്ടാവുമെന്ന പ്രേക്ഷകരുടെ കൌതുകത്തിലേക്കാണ് ട്രെയ്‍ലര്‍ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്.

മാര്‍ക് ഗ്രിയാനെയുടെ 2009ല്‍ പുറത്തിറങ്ങിയ നോവലിനെ അധികരിച്ചുള്ളതാണ് സിനിമ. ജോ റൂസോ, ക്രിസ്റ്റഫര്‍ മാര്‍കസ്, സ്റ്റീഫന്‍ മക്‍ഫീലി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. റൂസോ സഹോദരന്മാര്‍ ഒരുക്കിയ ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്‍സ് സിനിമകളുടെ തിരക്കഥയും ക്രിസ്റ്റഫറും സ്റ്റീഫനും ചേര്‍ന്നായിരുന്നു. മുന്‍പ് സിഐഎയില്‍ പ്രവര്‍ത്തിച്ചിരുന്നു, നിലവില്‍ പ്രൊഫഷണല്‍ കില്ലറായി പ്രവര്‍ത്തിക്കുന്ന കോര്‍ട്ട് ഗെന്‍ട്രി എന്ന കഥാപാത്രമാണ് നോവലിലും സിനിമയിലും 'ഗ്രേ മാന്‍'. റ്യാന്‍ ഗോസ്ലിംഗും ക്രിസ് ഇവാന്‍സുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വായനക്കാരില്‍ ചലനം സൃഷ്‍ടിച്ച പുസ്‍തക സിരീസ് ആയിരുന്നു ഗ്രേ മാന്‍. വിജയം കാണുന്നപക്ഷം സിനിമയ്ക്കും തുടര്‍ഭാഗങ്ങള്‍ ഉണ്ടായേക്കും. മുന്‍പ് ബ്രാഡ് പിറ്റ്, ജെയിംസ് ഗ്രേ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ന്യൂ റിജന്‍സി എന്ന ഹോളിവുഡ് നിര്‍മ്മാണക്കമ്പനി ആലോചിച്ച പ്രോജക്ട് ആയിരുന്നു ഗ്രേ മാന്‍. പക്ഷേ അത് നടക്കാതെപോയി. 

Latest Videos

ALSO READ : 'മലയാളത്തില്‍ പറയെടാ', ബിഗ് ബോസില്‍ റിയാസ് സലീമിനോട് പൊട്ടിത്തെറിച്ച് ഡോ. റോബിൻ

അന ഡെ അര്‍മാസ്, റെഗെ ഴാങ് പേജ്, ബില്ലി ബോബ് തോണ്‍ടണ്‍, ജെസീക്ക ഹെന്‍വിക്ക്, വാഗ്നര്‍ മൌറ, ആല്‍ഫ്രെ വുഡാര്‍ഡ്, ക്രിസ്റ്റഫര്‍ മാര്‍ക്കസ്, സ്റ്റീഫന്‍ മക്ഫീലി തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളില്‍ ജൂലൈ 15ന് റിലീസ് ചെയ്യപ്പെടുന്ന ചിത്രം ജൂലൈ 22ന് നെറ്റ്ഫ്ലിക്സിലും എത്തും.

 

അവസാനം വിജയവഴിയിലേക്ക് ബോളിവുഡും; മികച്ച കളക്ഷനുമായി 'മണിച്ചിത്രത്താഴ്' രണ്ടാംഭാഗം

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഇന്ത്യയിലെ ചലച്ചിത്ര വ്യവസായം എന്നാല്‍ ബോളിവുഡ് ആയിരുന്നു. എന്നാല്‍ ബാഹുബലി കാലത്തിനു ശേഷം കഥ മാറി. തെന്നിന്ത്യന്‍ ചിത്രങ്ങള്‍ (വിശേഷിച്ചും തെലുങ്ക്) ബോക്സ് ഓഫീസ് വിജയങ്ങളുടെ വലുപ്പത്തില്‍ ബോളിവുഡിനെ മറികടന്നപ്പോള്‍ കൊവിഡ് കാലം ഏറ്റവും ദോഷകരമായി ബാധിച്ച വ്യവസായമായി ബോളിവുഡും മാറി. ബോളിവുഡിലെ കോടി ക്ലബ്ബുകളുടെ തലതൊട്ടപ്പനായ അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ക്കു പോലും കൊവിഡിനു ശേഷം തുറന്ന തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. എന്നാല്‍ പുഷ്‍പ, ആര്‍ആര്‍ആര്‍, കെജിഎഫ് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമ വിജയവഴിയില്‍ പുതിയ ദൂരങ്ങള്‍ താണ്ടുകയും ചെയ്യുന്നു. റീമേക്ക്‍വുഡ് എന്നും മറ്റുമുള്ള പരിഹാസ പ്രയോഗങ്ങളിലേക്ക് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ ബോളിവുഡിനെ താഴ്ത്തിക്കെടുമ്പോള്‍ ആ വ്യവസായത്തിന് ഒരു വിജയം അനിവാര്യമായിരുന്നു. ഇപ്പോഴിതാ വലിയ ആരവമൊന്നുമില്ലാതെ എത്തിയ ഒരു ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടുകയാണ്.

ALSO READ : 'ഇതാണ് എന്‍റെ സന്തോഷം'; നയന്‍താരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്‍നേഷ്; വീഡിയോ

കാര്‍ത്തിക് ആര്യന്‍, തബു, കിയാര അദ്വാനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭൂല്‍ ഭുലയ്യ 2 (Bhool Bhulaiyaa 2) ആണ് ഈ ചിത്രം. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 2007ല്‍ പുറത്തെത്തിയ ഭൂല്‍ ഭുലയ്യയുടെ സ്റ്റാന്‍ഡ് എലോണ്‍ സീക്വല്‍ ആണ് ഇത്. മണിച്ചിത്രത്താഴിന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആയിരുന്നു ഈ ചിത്രം. എന്നാല്‍ രണ്ടാംഭാഗം സംവിധാനം ചെയ്‍തിരിക്കുന്നത് അനീസ് ബസ്‍മിയാണ്. മെയ് 20ന് തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 14.11 കോടിയായിരുന്നു. രണ്ടാംദിനമായ ശനിയാഴ്ച 18.34 കോടിയും ഞായറാഴ്ച 23.51 കോടിയും തിങ്കളാഴ്ച 10.75 കോടിയുമാണ് ചിത്രത്തിന്‍റെ നേട്ടം. ഇന്ത്യയിലെ മാത്രം കളക്ഷനാണ് ഇത്. അതായത് ആദ്യ നാല് ദിനങ്ങളില്‍ നിന്ന് 66.71 കോടി രൂപ. ഉത്തരേന്ത്യന്‍ ബെല്‍റ്റില്‍ ഗ്രാമ, നഗര ഭേദമന്യെ ചിത്രത്തിന് വാരാന്ത്യ ദിനങ്ങളില്‍ ഹൌസ്ഫുള്‍ ഷോകള്‍ ലഭിച്ചിരുന്നു. ഹിറ്റഅ വറുതിയില്‍ നിന്നിരുന്ന ബോളിവുഡിന് ജീവശ്വാസമാവും ഈ ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

click me!