ഫ്ലാഷിനൊപ്പം ബാറ്റ്മാനും, സൂപ്പര്‍ ഗേളും; ഗംഭീര ട്രെയിലറുമായി 'ദ ഫ്ലാഷ്'

By Web Team  |  First Published Apr 26, 2023, 10:38 AM IST

പുതിയ ഡിസി യൂണിവേഴ്സിന് വേണ്ടി പൂര്‍ണ്ണമായും പുതിയ രൂപത്തിലായിരിക്കും ഫ്ലാഷ് എത്തുക എന്നാണ് പടത്തിന്‍റെ പുതിയ ട്രെയിലര്‍ നല്‍കുന്ന സൂചന. 


പ്രതിസന്ധികളിലും വിവാദങ്ങളിലും പെട്ടിരുന്ന ഡിസിയുടെ ദ ഫ്ലാഷ്  ജൂണ്‍ 16, 2023ന് ആയിരിക്കും ചിത്രം റിലീസ് ആകുക എന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടതാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നു.

പുതിയ ഡിസി യൂണിവേഴ്സിന് വേണ്ടി പൂര്‍ണ്ണമായും പുതിയ രൂപത്തിലായിരിക്കും ഫ്ലാഷ് എത്തുക എന്നാണ് പടത്തിന്‍റെ പുതിയ ട്രെയിലര്‍ നല്‍കുന്ന സൂചന.  മൈക്കൽ കീറ്റ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബാറ്റ്മാന്‍റെ വേഷത്തില്‍  തിരിച്ചുവരുന്നു എന്നതാണ് ട്രെയിലറിലെ ഏറ്റവും വലിയ സര്‍പ്രൈസ്. സൂപ്പര്‍ ഗേളും ചിത്രത്തില്‍ സാന്നിധ്യമാകുന്നുണ്ട്. 

Latest Videos

ഇതിന് പുറമേ ട്രെയിലറില്‍ ബെൻ അഫ്ലെക്ക് ബാറ്റ്‌മാനായി തിരിച്ചെത്തുന്നതായി കാണിക്കുന്നുണ്ട്. ബെന്‍ അഫ്ലൈക്ക് ബ്രൂസ് വെയിനായി ഒരു ഗസ്റ്റ് റോളിലായിരിക്കും എന്നാണ് സൂചന. മൈക്കൽ ഷാനൻ മാൻ ഓഫ് സ്റ്റീലിലെ ജനറൽ സോഡായി വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട് ഫ്ലാഷ് ട്രെയിലറില്‍. പ്രധാന വില്ലന്‍ ഈ റോള്‍ ആകാന്‍ സാധ്യതയുണ്ട്. 

അതേ സമയം പുതിയ ഡിസി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായി ഒരു യൂണിവേഴ്സ് ചെയിഞ്ചാണോ പുതിയ ചിത്രത്തിലൂടെ ഡിസി ഉദ്ദേശിക്കുന്നത് എന്ന സംശയവും ട്രെയിലറിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.  എസ്ര മില്ലർ അവതരിപ്പിക്കുന്ന ബാരി അലൻ എന്ന ഫ്ലാഷ് തന്‍റെ  ഭൂതകാല നടന്ന ദുരന്തത്തില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ പിന്നോട്ട് സഞ്ചരിക്കുന്നതും. അത് പാരലല്‍ വേള്‍ഡുകള്‍ തമ്മിലുള്ള സംയോജനത്തിന് വഴിവയ്ക്കുന്നതുമാണ് കഥഗതിയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

ബജറ്റ് 8917 കോടി രൂപ! അവതാര്‍ 2 നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്ത ലാഭം എത്ര?

പരാതിപ്പെട്ടിരിക്കാന്‍ വയ്യ റോഡിലെ കുഴിയടക്കാന്‍ മുന്നിട്ടിറങ്ങി അർണോൾഡ് സ്വാറ്റ്സെനെഗർ

click me!