നേര്‍ക്കുനേര്‍ മുട്ടാന്‍ ബിജു മേനോന്‍, ആസിഫ് അലി; 'തലവന്‍' ടീസര്‍

By Web Team  |  First Published Feb 1, 2024, 11:37 PM IST

ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ചിത്രം


ജിസ് ജോയ്‍യുടെ സംവിധാനത്തിൽ ബിജു മേനോനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് തലവന്‍. ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. പൊലീസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ കാക്കിയണിഞ്ഞാണ് ബിജു മേനോനും ആസിഫ് അലിയും എത്തുന്നത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അധികാരത്തിൻ്റെ സ്വരവും കിടമത്സരവും പ്രകടമാക്കുന്നതാണ് പുറത്തെത്തിയ ടീസര്‍.

ജിസ് ജോയ്‍യുടെ മുൻ ചിത്രങ്ങളിൽ കുടുംബ ബന്ധങ്ങളും കോമഡിയും ഒക്കെ ആയിരുന്നുവെങ്കിൽ ഇക്കുറി പൂർണ്ണമായും ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോ എന്നീ ബാനറുകളില്‍ അരുൺ നാരായണനും സിജോ വടക്കനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ, മിയ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ്, നന്ദൻ ഉണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്.

Latest Videos

ശരത് പെരുമ്പാവൂർ, ആനന്ദ് തേവർകാട്ട് എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം ശരൺ വേലായുധൻ, എഡിറ്റിംഗ് സൂരജ് ഇ എസ്, 
കലാസംവിധാനം അജയൻ മങ്ങാട്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സാഗർ, സംഗീതം ജിസ് ജോയ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഉടൻ തന്നെ സെൻട്രൽ പിക്ച്ചേഴ്‌സ് പ്രദർശനത്തിനെത്തിക്കും. പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : അടുത്ത ഹിറ്റ് ലോഡിംഗ്; ഹൈദരാബാദിന്‍റെ പശ്ചാത്തലത്തില്‍ മനം കവരാന്‍ 'പ്രേമലു': ട്രെയ്‍ലര്‍

click me!