ഇടവേളയ്ക്ക് ശേഷം സംവിധാനം ഹരിദാസ്, റാഫിയുടെ തിരക്കഥ; 'താനാരാ' ടീസര്‍

By Web Team  |  First Published Aug 18, 2024, 11:49 AM IST

ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദ്നി, സ്നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ


വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെറ്റെറന്‍ സംവിധായകന്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് ഹരിദാസ്. മലയാളികള്‍ക്ക് ഒരുപാട് ചിരിപ്പടങ്ങള്‍ സമ്മാനിച്ച റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആണ് താനാരാ എന്ന ചിത്രവും. 

ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദ്നി, സ്നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി ആണ് ചിത്രത്തിന്റെ നിര്‍മാണം. സുജ മത്തായി ആണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. കെ ആര്‍ ജയകുമാര്‍, ബിജു എം പി എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പോഡുത്താസ്, കോ ഡയറക്ടര്‍ ഋഷി ഹരിദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് റിയാസ് ബഷീര്‍, രാജീവ് ഷെട്ടി, കലാസംവിധാനം സുജിത് രാഘവ്, വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രവീണ്‍ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റില്‍സ് മോഹന്‍ സുരഭി, ഡിസൈന്‍ ഫോറസ്റ്റ് ഓള്‍ വേദര്‍, പിആര്‍ഒ വാഴൂര്‍ ജോസ്, നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്‍റ്സും വണ്‍ ഡേ ഫിലിംസും ചേർന്ന്  ഓഗസ്റ്റ് 23ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കും. 

Latest Videos

ALSO READ : നാദം നിലയ്ക്കാത്ത മന്ദാരച്ചെപ്പ്; ജോണ്‍സണ്‍ ഇല്ലാത്ത 13 വര്‍ഷങ്ങള്‍

click me!