ഫൈറ്റര്‍ പൈലറ്റായി കങ്കണ: തേജസ് ടീസര്‍ ഇറങ്ങി

By Web Team  |  First Published Oct 3, 2023, 11:08 AM IST

ആര്‍എസ്വിപി മൂവീസ് ആണ് തേജസ് നിര്‍മ്മിക്കുന്നത്. ഏതാണ്ട് മൂന്ന് കൊല്ലം മുന്‍പ് പ്രഖ്യാപിക്കപ്പെട്ട ചിത്രം കൊവിഡ് പ്രതിസന്ധികളായല്‍ വൈകുകയായിരുന്നു.


മുംബൈ: കങ്കണയുടെ അടുത്തതായി റിലീസാകുന്ന ചിത്രമാണ് തേജസ്. ഒരു എയർഫോഴ്സ് പൈലറ്റിന്റെ വേഷത്തിലാണ് ഈ ആക്ഷന്‍ ചിത്രത്തില്‍ കങ്കണ എത്തുന്നത്. ഒക്ടോബർ 20 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ഇതിന് മുന്നോടിയായി ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ചിത്രത്തിന്‍റെ ആദ്യ ടീസർ അണിയറക്കാര്‍ പുറത്തുവിട്ടു. സർവേഷ് മേവാര രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയാണ് 'തേജസ്'.

അതേ സമയം ഈ ചിത്രം ഉറി 2 എന്ന പേരില്‍ റിലീസ് ചെയ്യണം എന്നാണ് ടീസര്‍ പങ്കുവച്ച കങ്കണയുടെ പോസ്റ്റിന് താഴെ ആരാധകര്‍ പറയുന്നത്. തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റ് വേഷത്തിലാണ് കങ്കണ എത്തുന്നത്. വിമാനം പറത്താന്‍ പോകുന്ന കങ്കണയുടെ കഥാപാത്രമാണ് ടീസറില്‍. ഏയര്‍ഫോഴ്സ് ഡേയില്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിടും. 

Latest Videos

ആര്‍എസ്വിപി മൂവീസ് ആണ് തേജസ് നിര്‍മ്മിക്കുന്നത്. ഏതാണ്ട് മൂന്ന് കൊല്ലം മുന്‍പ് പ്രഖ്യാപിക്കപ്പെട്ട ചിത്രം കൊവിഡ് പ്രതിസന്ധികളായല്‍ വൈകുകയായിരുന്നു.  ഉറി എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളും ആര്‍എസ്വിപി മൂവീസാണ്. 

കങ്കണ നായികയായി അടുത്തായി എത്താനുള്ള ചിത്രം 'എമര്‍ജന്‍സി'യാണ്.  കങ്കണ തന്നെ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍.  മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. ശ്രേയസ് തൽപാഡെ, അനുപം ഖേർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അടിയന്തരാവസ്ഥ കാലമാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. 

അഭിപ്രായ പ്രകടനങ്ങളിലൂടെ നിരന്തരം വാര്‍ത്തകളും വിവാദങ്ങളും സൃഷ്ടിക്കാറുള്ള താരമാണ് കങ്കണ. കങ്കണയെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും ആ ചര്‍ച്ചകള്‍ നീളാറുണ്ട്. അതേസമയം അവരുടെ അഭിനയപ്രതിഭയില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം ഇല്ലതാനും. പക്ഷേ തിയറ്ററുകളില്‍ വിജയം നേടിയ ഒരു ചിത്രത്തിന്‍റെ ഭാഗമായിട്ട് അവര്‍ ഒരുപാട് കാലമായി. ബജറ്റില്‍ ഉയര്‍ന്ന പല ചിത്രങ്ങളിലും സമീപകാലത്ത് കങ്കണ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

അവയില്‍ പലതും ബോക്സ് ഓഫീസ് കണക്കുകളില്‍ ഞെട്ടിക്കും പരാജയങ്ങളുമായി. എന്നാല്‍ ആ പരാജയത്തുടര്‍ച്ചയില്‍ നിന്നും അവര്‍ കരകയറാനാകുമോ എന്നതാണ് തേജസിലൂടെ അറിയാം. 

ശ്രീദേവിയുടെ മരണ കാരണം ഇതായിരുന്നു: ആദ്യമായി വെളിപ്പെടുത്തി ബോണി കപൂര്‍

റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ കഴിഞ്ഞു; കളക്ഷന്‍ കൊയ്ത്ത് തുടര്‍ന്ന് ജവാന്‍, പുതിയ റെക്കോഡ്.!

 

click me!