സ്പൈഡര്‍മാന്‍ എക്രോസ് ദ സ്പൈഡര്‍ വേര്‍സിന്‍റെ ട്രെയിലര്‍; ചിത്രം മലയാളത്തിലും

By Web Team  |  First Published Apr 5, 2023, 6:54 PM IST

. സ്പൈഡര്‍വേര്‍സ് എന്ന ആദ്യഭാഗം ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി വളരെ വലിയ ക്യാന്‍വാസിലാണ് ഈ ആനിമേഷന്‍ ചിത്രം ഒരുങ്ങുന്നത്. 


മുംബൈ: സ്പൈഡര്‍മാന്‍ എക്രോസ് ദ സ്പൈഡര്‍ വേര്‍സിന്‍റെ ട്രെയിലര്‍ എത്തി. സ്പൈഡര്‍വേര്‍സ് എന്ന ആദ്യഭാഗം ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി വളരെ വലിയ ക്യാന്‍വാസിലാണ് ഈ ആനിമേഷന്‍ ചിത്രം ഒരുങ്ങുന്നത്. മൈൽസ് എന്ന കുട്ടി സ്പൈഡര്‍മാന്‍ കഴിവ് ലഭിച്ച് മറ്റ് യൂണിവേഴ്സുകളില്‍ നിന്നും വരുന്ന സ്പൈഡര്‍ സൂപ്പര്‍ഹീറോകളുമായി ചേര്‍ന്ന് വില്ലനായ കിംഗ് പിന്നിനെ തറപറ്റിക്കുന്നതാണ് ഒന്നാം ഭാഗത്തെ കഥ. 

ഇപ്പോള്‍ വന്ന ട്രെയിലറില്‍ മൈൽസ് ഗ്വെനുമായി ഒരു യാത്ര പോകുന്നു.  സ്പൈഡർ-പീപ്പിൾ എന്ന വിശാലമായ മൾട്ടിവേഴ്‌സിലേക്കാണ് ഇവര്‍ എത്തുന്നത്.  ഓസ്‌കാർ ഐസക്ക് അവതരിപ്പിക്കുന്ന മിഗ്വൽ ഒഹാരയുടെ നേതൃത്വത്തില്‍ പുതിയ വെല്ലുവിളിയാണ് ഈ സ്പൈഡര്‍ സംഘത്തിന് നേരിടേണ്ടി വരുന്നത്. 

Latest Videos

ജൂൺ 2 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില്‍ പെടുന്ന സ്പൈഡര്‍മാന്‍ നോ വേ ടു ഹോം സിനിമയുടെ റഫന്‍സും ട്രെയിലറില്‍ ഉണ്ട്. മലയാളം അടക്കം ഇന്ത്യയിലെ പത്ത് പ്രദേശിക ഭാഷയില്‍ എല്ലാം ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മലയാളം ട്രെയിലറും പുറത്തുവിട്ടിട്ടുണ്ട്. 

ജോക്വിം ഡോസ് സാന്റോസ്, കെമ്പ് പവർസ്, ജസ്റ്റിൻ കെ. തോംസൺ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതിയ ചിത്രത്തില്‍ സ്പൈഡര്‍മാന്‍ കോമിക്സിലെ ഹാസ്യ രംഗങ്ങളും മറ്റും വീണ്ടും അവതരിപ്പിക്കുന്നുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വ്യത്യസ്ത സ്പൈഡികള്‍ തമ്മില്‍ പരസ്പരം ചൂണ്ടിക്കാണിക്കുന്ന ജനപ്രിയ സ്പൈഡർ മാൻ മീമും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കാമുകി മലൈകയുടെ ഗ്ലാമര്‍ വീഡിയോ ഗാനം പുറത്ത്: കണ്ട് അഭിപ്രായം പറഞ്ഞ് അർജുൻ കപൂര്‍

'നീ കാണണ്ട, എന്റെ പഴയ രൂപം മതി നിന്റെ മനസിൽ'; ഇന്നസെന്റിന്റെ ഓർമയിൽ ഇടവേള ബാബു

click me!