Djinn Trailer : 'എനിക്ക് ചെറിയൊരു പ്രശ്നമുണ്ട്, ഒരു ക്ലോക്ക് തകരാറിലാണ്'; ആകാംക്ഷ നിറച്ച് 'ജിന്ന്' ട്രെയിലർ

By Web Team  |  First Published May 6, 2022, 8:30 AM IST

സമീര്‍ താഹിറിന്‍റെ 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 


സൗബിന്‍ ഷാഹിറിനെ(Soubin Shahir) നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ജിന്നി'ന്‍റെ ട്രെയിലർ(Djinn Trailer) പുറത്തിറങ്ങി. ഏറെ ആകാംഷ പരത്തുന്ന ട്രെയിലറിൽ സൗബിന്റെ പ്രകടനം അസാധ്യമെന്ന് പ്രേക്ഷകർ പറയുന്നു. ശാന്തി ബാലചന്ദ്രനാണ് നായിക.'വര്‍ണ്യത്തില്‍ ആശങ്ക' എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

സമീര്‍ താഹിറിന്‍റെ 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സ്ട്രെയ്റ്റ് ലൈന്‍ സിനിമാസിന്‍റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൗബിന്‍ ഷാഹിറിനൊപ്പം ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, കെപിഎസി ലളിത, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ അഭിനയിക്കുന്നു. 

Latest Videos

പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. 

undefined

വിജയ് ബാബുവിനെ പിടികൂടാന്‌‍ പൊലീസ്; ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍  നടനും നിർമാതാവുമായ  വി‍ജയ്  ബാബുവിനെതിരെ (Vijay babu) പൊലീസ്  ബ്ലൂ കോര്‍ണര്‍ നോട്ടീസ് (Blue corner notice) പുറപ്പെടുവിച്ചു. കേസില്‍ പ്രതിയായതോടെ വിദേശത്തേക്ക് മുങ്ങിയ വിജയ് ബാബുവിനെതിരെ ഇന്‍റര്‍പോള്‍ സഹായത്തോടെയാണ് പൊലീസ്  ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയത്. 

നടിയുടെ പരാതിയില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ പല തവണ നോട്ടീസ് നല്‍കിയിട്ടും വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ്  വിജയ് ബാബുവിനെതിരെ കര്‍ശന നടപടികളിലേക്ക് നീങ്ങാൻ പൊലീസ് തീരുമാനിച്ചത്. ബിസിനസ് ആവശ്യാര്‍ത്ഥം വിദേശത്താണെന്നും 19 ന് മാത്രമേ നാട്ടിലേക്ക് എത്താൻ കഴിയുകയുള്ളൂവെന്നുമായിരുന്നു വിജയ് ബാബു പൊലീസിനെ അറിയിച്ചത്. മുൻകൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയ ഇയാള്‍ അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതുവരെ നാട്ടില്‍ വരാതെ മാറി നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊലീസിന് വ്യക്തമായിരുന്നു. 

വേനല്‍ അവധിക്ക് ശേഷം ഈ മാസം പതിനെട്ടിനു ശേഷം മാത്രമേ വിജയ് ബാബുവിന്‍റെ  മുൻകൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ. ഇത് മുന്നില്‍ കണ്ടാണ് വിജയ് ബാബു കീഴടങ്ങാൻ പത്തൊമ്പതാം തീയതി വരെ സമയം ചോദിച്ചത്. എന്നാല്‍ ഗൗരവ സ്വഭാവമുള്ള കേസില്‍ വിജയ ബാബുവിന് സമയം അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് പൊലീസ്. 

വിജയ് ബാബുവിന്‍റെ ദുബൈയിലെ വിലാസം കണ്ടെത്തിയ പൊലീസ്  ക്രൈംബ്രാഞ്ച് മുഖേനയാണ് ഇന്‍റര്‍ പോളിന്‍റെ സഹായം തേടിയത്. ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയതോടെ വരുന്ന രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിജയ് ബാബുവിനെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. 

click me!