തമിഴിലും തിളങ്ങാന്‍ ഷറഫുദ്ദീന്‍; 'സൊര്‍ഗവാസല്‍' ട്രെയ്‍ലര്‍

By Web Team  |  First Published Nov 23, 2024, 7:09 PM IST

ചിത്രം ഈ മാസം 29 ന് തിയറ്ററുകളില്‍


ആര്‍ ജെ ബാലാജിയെ നായകനാക്കി നവാഗതനായ സിദ്ധാര്‍ഥ് വിശ്വനാഥ് സംവിധാനം ചെയ്ത തമിഴ് ചിത്രം സൊര്‍ഗവാസലിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. 1999 ലെ ചെന്നൈ പശ്ചാത്തലമാക്കുന്ന ചിത്രം ജയില്‍പുള്ളികളെ ചുറ്റിപ്പറ്റിയുള്ളതാണ്. ആര്‍ ജെ ബാലാജിയുടെ കഥാപാത്രവും ഒരു തടവുപുള്ളിയാണ്. സെല്‍വരാഘവനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാ രഞ്ജിത്തിന്‍റെ അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തിച്ച അനുഭവ പരിചയവുമായാണ് സിദ്ധാര്‍ഥ് വിശ്വനാഥ് ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്.

2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്. മലയാളികളെ സംബന്ധിച്ച് ചില സര്‍പ്രൈസ് കാസ്റ്റിംഗുകളും ചിത്രത്തിലുണ്ട്. പൊലീസ് വേഷത്തില്‍ ഷറഫുദ്ദീന്‍ എത്തുന്ന ചിത്രത്തില്‍ ഒരു തടവുപുള്ളിയുടെ റോളില്‍ ഹക്കിം ഷായും എത്തുന്നുണ്ട്. സാനിയ ഇയ്യപ്പനും ഒരു പ്രധാന്യമുള്ള റോളില്‍ എത്തുന്നുണ്ട്. ഭ്രമയുഗത്തിലൂടെയും പുതിയ റിലീസ് സൂക്ഷ്മദര്‍ശിനിയിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ സംഗീത സംവിധായകന്‍ ക്രിസ്റ്റോ സേവ്യര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. നട്ടി, കരുണാസ്, ബാലാജി ശക്തിവേല്‍, ആന്തണി ദാസന്‍, രവി രാഘവേന്ദ്ര, സാമുവല്‍ റോബിന്‍സണ്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Videos

തമിഴ് പ്രഭ, അശ്വിന്‍ രവിചന്ദ്രന്‍, സിദ്ധാര്‍ഥ് വിശ്വനാഥ് എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് സെല്‍വ ആര്‍ കെ, കലാസംവിധാനം എസ് ജയചന്ദ്രന്‍, സ്റ്റണ്ട് ഡയറക്ടര്‍ ദിനേശ് സുബ്ബരായന്‍, വസ്ത്രാലങ്കാരം ശ്രുതി മഞ്ജരി, ചീഫ് കോസ്റ്റ്യൂമര്‍ അനന്ത നഗു, മേക്കപ്പ് ശബരി ഗിരീശന്‍, സൗണ്ട് ഡിസൈന്‍ സുരന്‍ ജി, എസ് അഴകിയകൂത്തന്‍, ഓഡിയോഗ്രഫി വിനയ് ശ്രീധര്‍, വിഗ്നേഷ് ഗുരു, ട്രെയ്‍ലര്‍ മ്യൂസിക് മിക്സ് ആന്‍ഡ് മാസ്റ്റര്‍ അബിന്‍ പോള്‍. ഈ മാസം 29 ന് ചിത്രം തിയറ്ററുകളില്‍ എത്തും. 

ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'വവ്വാലും പേരയ്ക്കയും' 29 ന്

click me!