ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഒപ്പം നയൻതാര നായികയായി എത്തുന്നുണ്ട്.
ബോളിവുഡും തമിഴ് സിനാമസ്വാദകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് 'ജവാൻ'. ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഒപ്പം നയൻതാര നായികയായി എത്തുന്നുണ്ട്.
നയൻസിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴിത 2.12 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പ്രിവ്യു അണിയറക്കാര്‍ പങ്കുവച്ചിരിക്കുകയാണ്.
ചിത്രം സെപ്റ്റംബർ 7ന് ലോകമെമ്പാടുമായി റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ജവാൻ റിലീസ് ചെയ്യുക. പ്രിവ്യൂവില്‍ പല വേഷത്തില്‍ ഷാരൂഖ് പ്രത്യക്ഷപ്പെടുന്നുണ്ട്. വിജയ് സേതുപതിക്കും, നയന്‍താരയ്ക്കും ചിത്രത്തില്‍ പ്രധാന വേഷമാണ്. അതിനൊപ്പം ദീപിക പാദുകോണും ഉണ്ട്. ആക്ഷന്‍ മൂഡിലാണ് പ്രിവ്യൂ വന്നിരിക്കുന്നത്.
നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാരൂഖ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണാണ് ജവാനിൽ എത്തുന്നതെന്നാണ് വിവരം. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്.
ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. നടന്‍ വിജയ്, അല്ലു അര്‍ജ്ജുന്‍ എന്നിവരുടെ ഗസ്റ്റ് റോളുകള്‍ ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അനിരുദ്ധ് ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്.
പഠാൻ ആണ് ഷാരൂഖിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ദീപിക പദുക്കോൺ ആയിരുന്നു നായിക. ദീപികയുടെ ബിക്കിനി വിവാദത്തിനിടെ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടിയും പിന്നിട്ട് പ്രദർശനം തുടർന്നിരുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്റേതായി തിയറ്ററിൽ എത്തിയ ചിത്രം കൂടിയായിരുന്നു പഠാൻ.
'ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത നേതാക്കൾ'; വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കജോള്‍