സാമന്തയുടെ പാന്‍ ഇന്ത്യന്‍ റിലീസ്; 'ശാകുന്തളം' ട്രെയ്‍ലര്‍

By Web Team  |  First Published Jan 9, 2023, 1:04 PM IST

ഫെബ്രുവരി 17 ന് ചിത്രം തിയറ്ററുകളില്‍ എത്തും


സാമന്ത അക്കിനേനിയെ കേന്ദ്ര കഥാപാത്രമാക്കി ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ശാകുന്തളം എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. തെലുങ്കില്‍ നിന്നുള്ള അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഇത്. മഹാഭാരതത്തിലെ ഉപകഥയെ ആസ്പദമാക്കി കാളിദാസന്‍ രചിച്ച പ്രശസ്ത നാടകം അഭിജ്ഞാന ശാകുന്തളത്തെ അധികരിച്ചാണ് ഗുണശേഖര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാമന്ത ശകുന്തളയാവുമ്പോള്‍ ദുഷ്യന്തനായി എത്തുന്നത് മലയാളി താരം ദേവ് മോഹന്‍ ആണ്.

അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ ടീം വര്‍ക്സിന്‍റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ്. വിജയ് നായകനായി റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രം വാരിസിന്‍റെ നിര്‍മ്മാതാവാണ് ഇദ്ദേഹം.

Latest Videos

ALSO READ : 'കാത്തിരുപ്പിന് നന്ദി'; 'പഠാന്‍റെ' വന്‍ അപ്ഡേറ്റുമായി ഷാരൂഖ് ഖാന്‍

മണി ശര്‍മ്മ സംഗീതം പകരുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് പ്രവീണ്‍ പുടിയാണ്. ഛായാഗ്രഹണം ശേഖര്‍ വി ജോസഫ്, കലാസംവിധാനം അശോക്, വി എഫ് എക്സ് സൂപ്പര്‍വൈസര്‍ അളകസാമി മയന്‍, വരികള്‍ ചൈതന്യ പ്രസാദ്, ശ്രീമണി, നൃത്തസംവിധാനം രാജു സുന്ദരം, സംഘട്ടന സംവിധാനം വെങ്കട്, കിംഗ് സോളമന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൊമ്മിനേനി വെങ്കടേശ്വര റാവു, ഹേമാമ്പര്‍ ജസ്തി, ലൈന്‍ പ്രൊഡ്യൂസര്‍ യശ്വന്ത്, സംഭാഷണം ശ്രീ മാധവ് ബുറ, വസ്ത്രാലങ്കാരം നീത ലുല്ല, ഡി ഐ അന്നപൂര്‍ണ സ്റ്റുഡിയോസ്. 2.51 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ട്രെയ്‍ലര്‍ പുറത്തെത്തിയിട്ടുണ്ട്. ഫെബ്രുവരി 17 ന് ചിത്രം തിയറ്ററുകളില്‍ എത്തും. 

click me!