ഫുട്ബോള്‍ കമന്‍ററിയുമായി കല്യാണി പ്രിയദര്‍ശന്‍; 'ശേഷം മൈക്കിൽ ഫാത്തിമ' ടീസര്‍

By Web Team  |  First Published Aug 26, 2023, 7:22 PM IST

തല്ലുമാലയ്ക്ക് ശേഷം കല്യാണി അഭിനയിക്കുന്ന ചിത്രം


കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ശേഷം മൈക്കില്‍ ഫാത്തിമയുടെ ടീസര്‍ പുറത്തെത്തി. മനു സി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ മഞ്ജു വാര്യരും മംമ്ത മോഹന്‍ദാസും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. കളർഫുൾ ഫാമിലി എന്റർടെയ്നര്‍ ചിത്രത്തില്‍ ഒരു ഫുട്ബോള്‍ കമന്‍റേറ്റര്‍ ആണ് കല്യാണിയുടെ ഫാത്തിമ. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ, അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 

തല്ലുമാലയ്ക്ക് ശേഷം കല്യാണി അഭിനയിക്കുന്ന ചിത്രമാണിത്. കളർഫുൾ ഫാമിലി എന്റർടൈനര്‍ ചിത്രം തിയറ്ററുകളിലേക്ക് ഉടന്‍ എത്തും. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രഞ്ജിത് നായർ, ഛായാഗ്രഹണം സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ കിരൺ ദാസ്, ആർട്ട് നിമേഷ് താനൂർ, കോസ്റ്റ്യൂം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് സുകു ദാമോദർ, പബ്ലിസിറ്റി യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ ഐശ്വര്യ സുരേഷ്, പി ആർ ഒ പ്രതീഷ് ശേഖർ.

Latest Videos

ALSO READ : രസിപ്പിക്കുന്ന കുടുംബചിത്രം; 'അച്ഛനൊരു വാഴ വെച്ചു' റിവ്യൂ

click me!