സാമൂഹിക അസമത്വങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചിത്രം
നവാഗതനായ ജെയിംസ് കാര്‍ത്തിക്കിനെ നായകനാക്കി ദുരൈ കെ മുരുകന്‍ സംവിധാനം ചെയ്യുന്ന സീരന്‍ എന്ന തമിഴ് ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഇനിയയാണ് ചിത്രത്തിലെ നായിക. യഥാര്‍ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമെന്ന് അണിയറക്കാര്‍ പറയുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലറിന് രണ്ടര മിനിറ്റില്‍ അധികം ദൈര്‍ഘ്യമുണ്ട്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നതും ജെയിംസ് കാര്‍ത്തിക് ആണ്.
സാമൂഹിക അസമത്വങ്ങളെക്കുറിച്ച് സംസാരിക്കുന്ന, എന്നാല്‍ കമേഴ്സ്യല്‍ എന്‍റര്‍ടെയ്‍നര്‍ എന്ന് സൂചന നല്‍കുന്നതാണ് പുറത്തെത്തിയിരിക്കുന്ന ട്രെയ്‍ലര്‍. വെല്ലൂറും ചെന്നൈയും ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. സോണിയ അഗര്‍വാള്‍, ആജീദ്, കൃഷ കുറുപ്പ്, ആടുകളം നരേന്‍, അരുന്ധതി നായര്‍, സെന്ദ്രയന്‍, ആരിയന്‍, പിച്ചൈക്കാരന്‍ മൂര്‍ത്തി, പരിയേറും പെരുമാള്‍ വെങ്കടേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എ കെ ശശീന്ദരനും അരവിന്ദ് ജെറാള്‍ഡും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജെയിംസ് കാര്‍ത്തിക്കും എം നിയാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം ഭാസ്കര്‍ അറുമുഖം, എഡിറ്റിംഗ് രഞ്ജിത്ത് കുമാര്‍, കലാസംവിധാനം അയ്യപ്പന്‍, പശ്ചാത്തല സംഗീതം ജുബിന്‍, വരികള്‍ സ്നേഹന്‍, കു കാര്‍ത്തിക്, സൗണ്ട് ആന്‍ഡ് മിക്സ് അരുണ്‍ കുമാര്‍, രാജ നല്ലൈയ്യ, നൃത്ത സംവിധാനം ബാബ ഭാസ്കര്‍, ലളിതാ മണി, സംഘട്ടന സംവിധാനം ടി രമേശ്, കളറിസ്റ്റ് മുത്തു, വസ്ത്രാലങ്കാരം കെ കെ ധന്‍രാജ്, സ്റ്റില്‍സ് ടി ജി പ്രദീപ് കുമാര്‍, പിആര്‍ഒ വേലു, പ്രൊമോഷന്‍സ് വാങ്ക്വിഷ് മീഡിയ. ഒക്ടോബര്‍ 4 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
ALSO READ : മനം കവരുന്ന 'മെയ്യഴകന്‍'; പ്രേംകുമാര്‍ ചിത്രത്തിന്‍റെ സ്‍നീക്ക് പീക്ക് എത്തി