Sayanna Varthakal Trailer : ധ്യാന്‍ ശ്രീനിവാസനൊപ്പം ഗോകുല്‍ സുരേഷ്; സായാഹ്ന വാര്‍ത്തകള്‍ ട്രെയ്‍ലര്‍

By Web Team  |  First Published Jun 11, 2022, 8:09 PM IST

സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം


ഗോകുല്‍ സുരേഷ് (Gokul Suresh), ധ്യാന്‍ ശ്രീനിവാസന്‍ (Dhyan Sreenivasan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്ത സായാഹ്ന വാര്‍ത്തകളുടെ (Sayanna Varthakal) ട്രെയ്‍ലര്‍ പുറത്തെത്തി. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മകരന്ദ് ദേശ്പാണ്ഡേ, ശരണ്യ ശര്‍മ്മ, ആനന്ദ് മന്മഥന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ഡി 14 എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ മഹ്ഫൂസ് എം ഡിയും നൌഷാദ് ടിയും ചേര്‍ന്നാണ് നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, അരുണ്‍ ചന്ദുവിനൊപ്പം സച്ചിന്‍ ആര്‍ ചന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള, ശങ്കര്‍ ശര്‍മ്മ, പശ്ചാത്തല സംഗീതം ശങ്കര്‍ ശര്‍മ്മ, ഛായാഗ്രഹണം ശരത്ത് ഷാജി, എഡിറ്റിംഗ് അരവിന്ദ് മന്മഥന്‍, അഡീഷണല്‍ എഡിറ്റര്‍ ഹിഷാം യൂസഫ് പി വി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷിജി പട്ടണം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ധിനില്‍ ബാബു, സൌണ്ട് ഡിസൈന്‍, ഓഡിയോഗ്രഫി ആഷിഷ് ഇല്ലിക്കല്‍, വസ്ത്രാലങ്കാരം ജാക്കി, സംഘട്ടനം മാഫിയ ശശി, ട്രെയ്ലര്‍ കട്ട്സ് സീജേ അച്ചു, സ്റ്റില്‍സ് പ്രിന്‍സ് പി എം.

Latest Videos

2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രമാണ് ഇത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോവുകയായിരുന്നു.

 

നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിച്ച്; 'മഹാവീര്യര്‍' റിലീസ് തീയതി പ്രഖ്യാപിച്ചു

നിവിന്‍ പോളി (Nivin Pauly), ആസിഫ് അലി (Asif Ali) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ (Abrid Shine) തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച മഹാവീര്യരുടെ (Maha Veeryar) റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 21ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പ്രശസ്‍ത സാഹിത്യകാരൻ എം മുകുന്ദന്‍റെ കഥയുടെ ചലച്ചിത്രരൂപമാണിത്. പോളി ജൂനിയർ പിക്ചേഴ്സിന്‍റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്‍റെ ബാനറിൽ പി എസ് ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ഫാന്‍റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയിരിക്കുന്ന ചിത്രവുമാണിത്. വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. വര്‍ഷങ്ങൾക്കു ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

click me!