ആമി ഫിലിംസിന്റെ ബാനറിൽ ആർഎസ് വിമലിനൊപ്പം സലാം താനിക്കാട്ട്, നേഹ (ആമി) എന്നിവരുടെ കൂടെ പങ്കാളിത്തത്തോടെയാണ് ചിത്രത്തിന്‍റെ നിർമ്മാണം.
തിരുവനന്തപുരം: ആർ എസ് വിമൽ അവതരിപ്പിക്കുന്ന ശശിയും ശകുന്തളയും എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. 1970- 75 കാലഘട്ടങ്ങളിൽ നടക്കുന്ന ട്യൂട്ടോറിയൽ കോളേജുകളും, പ്രണയവും, പകയും മത്സരവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം. സംവിധായകൻ വിനയൻ, നടൻ ടോവിനോ തോമസ്, സംവിധായകനും നടനുമായ നാദിർഷ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പ്രകാശനം ചെയ്തത്.
ആമി ഫിലിംസിന്റെ ബാനറിൽ ആർഎസ് വിമലിനൊപ്പം സലാം താനിക്കാട്ട്, നേഹ (ആമി) എന്നിവരുടെ കൂടെ പങ്കാളിത്തത്തോടെയാണ് ചിത്രത്തിന്‍റെ നിർമ്മാണം. നവാഗതനായ ബിച്ചാൾ മുഹമ്മദാണ് ചിത്രം സംവിധാനം. ഷാഹിൻ സിദ്ദീഖ്, ആർ എസ് വിമൽ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, നേഹ (ആമി ) തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രത്തിന്‍റെ സംഗീതം കെ പി, പ്രകാശ് അലക്സ് എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതവും കെ പി തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
വിഷ്ണുപ്രസാദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ബസന്ത് പെരിങ്ങോട് ആർട്ടും, കുമാർ എടപ്പാൾ കോസ്റ്റ്യൂമും, വിപിൻ ഓമശ്ശേരി മേക്കപ്പും അഷറഫ് ഗുരുക്കൾ സ്റ്റണ്ടും നിർവഹിക്കുന്നു. പീരിയോഡിക്കൽ ചിത്രമായ എന്ന് നിന്റെ മൊയ്‌ദീൻ രചനയും സംവിധാനവും നിർവഹിച്ച ആർ എസ് വിമൽ തന്നെയാണ് ശശിയും ശകുന്തളയും എന്ന പീരിയോഡിക്കൽ ചിത്രത്തിന്റെയും രചന. ഏപ്രിൽ മാസം ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു; 'ലൈവ്' ടീസര്‍ പുറത്തിറങ്ങി
നവ്യാ നായര്‍ ചിത്രം 'ജാനകി ജാനേ', ടീസര്‍ പുറത്ത്