നരകാസുരനായി എസ്ജെ സൂര്യ, സംഹാരത്തിന് കൃഷ്ണനായി നാനി സരിപോത ശനിവാരം‘നോട്ട് എ ടീസർ’ഇറങ്ങി

By Web Team  |  First Published Jul 21, 2024, 5:04 PM IST

ആക്ഷൻ പാക്ക്ഡ് വീഡിയോയാണ് നാനിയുടെ ബാക്ഗ്രൌണ്ട് ശബ്ദത്തില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിൽ ഒരു മോശം പോലീസ് ഓഫീസറായാണ് എസ്‌ജെ സൂര്യ എത്തുന്നത്. 


ഹൈദരാബാദ്: സരിപോത ശനിവാരം എന്ന ചിത്രത്തിന്‍റെ പ്രമോഷണല്‍ വീഡിയോ ശനിയാഴ്ച പുറത്തുവിട്ടു. നാനി പ്രിയങ്ക എന്നിവര്‍ നായിക നായകന്മാരാകുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എസ്ജെ സൂര്യ എത്തുന്നുണ്ട്. ഹായ് നാനയ്ക്ക് ശേഷം നാനി നായകനായി എത്തുന്ന ചിത്രം ആര്‍ആര്‍ആര്‍ നിര്‍മ്മതാക്കളായ ഡിവിവി എന്‍റര്‍ടെയ്മെന്‍റാണ് നിര്‍മ്മിക്കുന്നത്. സിനിമയിലെ വില്ലനായി എത്തുന്ന എസ്ജെ സൂര്യയുടെ ജന്മദിനത്തിനാണ് ‘നോട്ട് എ ടീസർ’ എന്ന പുതിയ പ്രമോ  വീഡിയോ ഇറക്കിയത്. 

ആക്ഷൻ പാക്ക്ഡ് വീഡിയോയാണ് നാനിയുടെ ബാക്ഗ്രൌണ്ട് ശബ്ദത്തില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിൽ ഒരു മോശം പോലീസ് ഓഫീസറായാണ് എസ്‌ജെ സൂര്യ എത്തുന്നത്. വീഡിയോയിൽ എസ്ജെ സൂര്യയുടെ കഥാപാത്രം ആളുകളെ മർദിക്കുന്നതും പീഡിപ്പിക്കുന്നതും കാണാം. നരകാസുരനോടാണ് വോയിസ് ഓവറില്‍ എസ്‌ജെ സൂര്യയുടെ വേഷത്തെ ഉപമിക്കുന്നത്. അത് അവസാനിപ്പിക്കാന്‍ ശ്രീകൃഷ്ണനും സത്യഭാമയും വന്നുവെന്ന് പറയുമ്പോള്‍ നായകനായ നാനിയെയും, പ്രിയങ്കയെയും കാണിക്കുന്നു. അവസാനം  നാനിയുടെ 'ഹാപ്പി ബര്‍ത്ത്ഡേ' എന്ന ആശംസയോടെയാണ് വീഡിയോ അവസാനിക്കുന്നത്. 

Latest Videos

വരുന്ന ആഗസ്റ്റ് 29നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വളരെക്കാലത്തിന് ശേഷം എസ്ജെ സൂര്യ അഭിനേതാവ് എന്ന നിലയില്‍ തെലുങ്ക് സിനിമയില്‍ തിരിച്ചെത്തുന്ന ചിത്രമാണ് സരിപോത ശനിവാരം. വിവേക് ​​ആത്രേയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹത്തിന്‍റെ ആദ്യത്തെ ആക്ഷൻ ചിത്രമാണ്. വിവേക് ​​ആത്രേയ ഇതുവരെ സംവിധാനം ചെയ്തിരുന്നത് റോം-കോമുകൾ, ക്രൈം കോമഡി ചിത്രങ്ങളായിരുന്നു അതില്‍ നിന്നുള്ള വഴിമാറി നടത്തമാണ് ഈ ചിത്രം എന്നാണ് ടോളിവുഡിലെ സംസാരം. 

മലയാളി സംഗീത സംവിധായകന്‍ ജെക്സ് ബിജോയ് ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. മുരളി ജി ഛായാഗ്രഹണം നിർവ്വഹിച്ചപ്പോൾ കാർത്തിക ശ്രീനിവാസ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. തെലുങ്കിന് പുറമേ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം ഓഗസ്റ്റ് 29ന് റിലീസ് ചെയ്യും.

'ഇത് പുതിയ കിടു ടീം': ആരാധകരെ ത്രസിപ്പിച്ച് 'ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ' ഫൈനല്‍ ട്രെയിലര്‍

കനത്ത മഴയില്‍ തീയറ്റര്‍ നിറച്ച് 'കൽക്കി 2898 എഡി' ; കേരളത്തിൽ ഇരുനൂറോളം തിയറ്ററുകളിൽ പ്രദർശനം
 

click me!