നിഷാദ് ഹസ്സൻ സംവിധാനം
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ യൂക്ലാമ്പ് രാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയനായ ടിറ്റോ വില്‍സൻ നായകനാകുന്ന സംഭവം ആരംഭം എന്ന ചിത്രത്തിന്റെ ടീസർ പുറത്തെത്തി. ടീം വട്ടം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിഷാദ് ഹസ്സൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ലൂസിഫർ, ജയിലർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുരുകൻ മാർട്ടിൻ, ഒരു മെക്സിക്കൻ അപാരതയുടെ സംവിധായകന്‍ ടോം ഇമ്മട്ടി, ചാർളി ജോ, പ്രശാന്ത് മുരളി, ലിജോ അഗസ്റ്റിൻ, ഇസ്മയിൽ കാലിക്കറ്റ്, മൻസൂർ വിഎംസി, രണദിവെ, ഉണ്ണികൃഷ്ണൻ, ഉമേഷ് ഉദയകുമാർ തുടങ്ങിയവരോടൊപ്പം മുപ്പതിലധികം പുതുമുഖങ്ങളും അഭിനയിക്കുന്നു.
തന്റെ സന്തോഷങ്ങൾക്ക് മറ്റുള്ളവരെ കരുവാക്കുന്ന ഹെവി ഡോസ് എന്ന നായക കഥാപാത്രത്തെയാണ്
ടിറ്റോ വിൽസണ്‍ അവതരിപ്പിക്കുന്നത്.
രണ്ട് മണിക്കൂർ സിംഗിൾ ഷോട്ടിൽ പൂർത്തീകരിച്ച് വേൾഡ് റെക്കോർഡ് നേടിയ വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രം നിഷാദ് ഹസ്സന്റെ ആദ്യ ചിത്രമായിരുന്നു. തത്സമയ ഹ്രസ്വചിത്രമായ വട്ടം സംവിധാനം ചെയ്തതും നിഷാദ് ഹസ്സനാണ്. റെജിൻ സാന്റോ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഡിനു മോഹൻ, നിഷാദ് ഹസ്സൻ, അസ്സി മൊയ്‌തു എന്നിവരുടെ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. എഡിറ്റർ ജിതിൻ, കല നിതിൻ ജിതേഷ്, ജിത്തു, അസോസിയേറ്റ് ഡയറക്ടർ സൗരബ് ശിവ, അമൽ സുരേഷ്, മിട്ടു ജോസഫ്, സ്റ്റിൽസ് റഹിസ് റോബിൻ, വിഎഫ്എക്സ്-രന്‍തീഷ് രാമകൃഷ്ണൻ, ഡിഐ ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ് സാജുമോൻ ആർ ഡി, ഡിസൈൻ ടെർസോക്കോ ഫിലിംസ്, പി ആർ ഒ- എ എസ് ദിനേശ്.