വെള്ളിയാഴ്ച 7.19നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന നടൻ പൃഥ്വിരാജിന് വലിയ റോളാണ് ഉള്ളതെന്ന് തെളിയിക്കുന്നതാണ് ട്രെയിലര്‍.
ഹൈദരാബാദ്: ആരാധകര്‍ ആകാംക്ഷയുടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് സലാര്‍. പ്രഭാസ് നായകനാകുമ്പോള്‍ പ്രശാന്ത് നീലാണ് സംവിധാനം എന്നതിനാലാണ് പ്രേക്ഷകരുടെ പ്രതീക്ഷ. കെജിഫുമായി സലാറിന്റെ ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീല്‍ വ്യക്തമാക്കിയിരുന്നു. പ്രഭാസ് നായകനായി വേഷമിടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. പുതിയൊരു ലോകം തന്നെയാണ് ചിത്രത്തിനായി പ്രശാന്ത് നീല്‍ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
വെള്ളിയാഴ്ച 7.19നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന നടൻ പൃഥ്വിരാജിന് വലിയ റോളാണ് ഉള്ളതെന്ന് തെളിയിക്കുന്നതാണ് ട്രെയിലര്‍. കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദേവ എന്ന വേഷത്തിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്. വര്‍ദ്ധരാജ് മാന്നാറിന്‍റെ വലംകൈയ്യാണ് ദേവ എന്നതാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
ഡിസംബര്‍ 22നാണ് ഇന്ത്യയിലെ റിലീസ്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നത് ഒരു റെക്കോര്‍ഡുമാണ്.
'രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ. ഇവർ ശത്രുക്കളായി മാറുന്നുണ്ട്. ചിത്രത്തിന്റെ കാതൽ എന്നത് സൗഹൃദമാണ്. ആദ്യഭാഗമായ 'സലാർ: പാർട്ട് വൺ: സീസ് ഫയറി'ൽ പകുതി കഥയാണ് പറയുന്നത്. രണ്ട് ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത്" - എന്നാണ് പ്രശാന്ത് നീൽ നേരത്തെ സലാറിനെ വിശേഷിപ്പിച്ചത്.
ഹൊംബാള ഫിലിംസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇവരുടെ കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങളും കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്.
സലാറിൽ പ്രഭാസ് - പൃഥ്വിരാജ് സുകുമാരൻ, കൂട്ടുകെട്ടിന് പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ, ഡിജിറ്റൽ പി ആർ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പി ആർ ഒ. മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ
ജിഗര്‍തണ്ട ഡബിൾ എക്സ് ഒടിടി റിലീസ് തീയ്യതി പുറത്ത്; എവിടെ കാണാം, എല്ലാം അറിയാം
'നിങ്ങള്‍ക്ക് സ്വപ്നം കാണാന്‍': കുടുംബ വിളക്ക് വേദിക ബീച്ചില്‍ ബിക്കിനി വൈബില്‍.!