ഞെട്ടിക്കുന്ന സലാര്‍ ടീസര്‍: എത്തിയത് പുലര്‍ച്ചെ 5.12ന്; പ്രഭാസും, പൃഥ്വിയും ടീസറില്‍.!

By Web Team  |  First Published Jul 6, 2023, 5:56 AM IST

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 


കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലാണ് സലാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സലാര്‍ പാര്‍ട്ട് 1 സീസ് ഫയറിന്‍റെ ടീസര്‍ ചിത്രത്തിന്റെ ടീസർ ജൂലൈ 6 വ്യാഴാഴ്ച  രാവിലെ 5.12നാണ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസങ്ങളില്‍‌ തന്നെ ടീസര്‍ പുലര്‍ച്ചെ 5.12ന് പുറത്തുവിടുന്നു എന്നതിന് കാരണം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ചില യൂട്യൂബര്‍മാരും പ്രേക്ഷകരും. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ കെജിഎഫും സലാറും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ കാണിക്കുന്നത് എന്നാണ് കണ്ടെത്തല്‍. കെജിഎഫ് 2 ക്ലൈമാക്സില്‍ റോക്കി ഭായി സ്വര്‍ണ്ണത്തിനൊപ്പം കടലില്‍ മുങ്ങിപോകുന്ന രംഗത്തില്‍ കാണിക്കുന്ന ക്ലോക്കിലെ സമയം  5.12 ആണ്. എന്നാല്‍ കെജിഎഫ് പോലെ ഒരു മാസ് ആക്ഷന്‍ പടമാണ് എന്ന സൂചനയാണ് ചിത്രത്തിന്‍റെ ടീസര്‍ നല്‍കുന്നത്. 

Latest Videos

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര് എന്നത് നേരത്തെ വന്നതാണ്.

കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്‍റേത് തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്‍രൂര്‍, ഈ വര്‍ഷം സെപ്റ്റംബര്‍ 28ന് ആണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്  മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ്.ഡിജിറ്റൽ PRO ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് പി ആർ ഒ. മഞ്ജു ഗോപിനാഥ്., മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

പൃഥ്വിരാജും പ്രഭാസും കൊമ്പുകോർക്കുമോ ? 'സലാർ' വമ്പൻ അപ്ഡേറ്റ് ഏറ്റെടുത്ത് ആരാധകർ

സലാര്‍ ടീസര്‍ പുലര്‍ച്ചെ 5.12ന് പുറത്തുവിടുന്നത് എന്തിന്; 'കെജിഎഫ് ലിങ്ക്' ഞെട്ടിക്കുന്ന കാരണം കണ്ടെത്തി

tags
click me!