'ക്രിമിനല്‍ വക്കീല്‍ അല്ല, വക്കീലായ ക്രിമിനല്‍' : രവി തേജയുടെ രാവണാസുര ട്രെയിലര്‍

By Web Team  |  First Published Mar 29, 2023, 12:48 PM IST

രവി തേജ ഒരു അഭിഭാഷകനായാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. എന്നാൽ ഈ കഥാപാത്രത്തിൽ വ്യത്യസ്ഥ മുഹൂര്‍ത്തങ്ങള്‍ ട്രെയിലറില്‍ കാണിക്കുന്നുണ്ട്. 


ഹൈദരാബാദ്: മാസ് മഹാരാജ എന്ന് തെലുങ്ക് പ്രേക്ഷകര്‍ വിളിക്കുന്ന രവി തേജയുടെ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. രാവണാസുര എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീര്‍ വര്‍മ്മയാണ്. അഭിഷേക് പിക്ചേര്‍സിന്‍റെ ബാനറില്‍ അഭിഷേക് നാമയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ വെളിവാക്കുന്നത്. മലയാള താരം ജയറാം ചിത്രത്തിലെ സുപ്രധാന റോള്‍ ചെയ്യുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ റോളിലാണ് ജയറാം അഭിനയിക്കുന്നത്. രവിതേജയുടെ വില്ലന്‍ റോളില്‍ ധമക്കാ എന്ന ചിത്രത്തിന് ശേഷം ജയറാം സുപ്രധാന വേഷത്തില്‍ എത്തുന്ന തെലുങ്ക് ചിത്രമാണ് രാവണാസുര. 

Latest Videos

രവി തേജ ഒരു അഭിഭാഷകനായാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. എന്നാൽ ഈ കഥാപാത്രത്തിൽ വ്യത്യസ്ഥ മുഹൂര്‍ത്തങ്ങള്‍ ട്രെയിലറില്‍ കാണിക്കുന്നുണ്ട്. രവിതേജയുടെ ക്യാരക്ടര്‍ വില്ലനാണോ നായകനാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത രീതിയിലാണ് ടീസര്‍ എന്ന് പറയാം. ഈ കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് ഓഫീസറായാണ് ജയറാം അഭിനയിക്കുന്നത്. 

ചിത്രത്തിൽ മേഘാ ആകാശ്, ഫാരിയ അബ്ദുള്ള, ദക്ഷ നഗർകർ, പൂജിത പൊന്നാട എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഹർഷവർദൻ രാമേശ്വർ, ഭീംസ് സെസിറോലിയോ എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധായകർ. നവീൻ നൂലി എഡിറ്റിംഗ് നിർവഹിച്ചു. രാവണാസുര 2023 ഏപ്രിൽ 8 നാണ് തിയേറ്ററുകളിൽ എത്തുന്നത്. 

സാര്‍പട്ടാ പരമ്പരൈ 2 വരുന്നു; പ്രഖ്യാപനം നടത്തി പാ രഞ്ജിത്തും, ആര്യയും

രവി തേജയുടെ പ്രതിനായകനായി ജയറാം; 'ധമാക്ക' ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു

click me!