തിയറ്ററുകളിലെ ഓണം പിടിക്കാന്‍ നിവിന്‍ പോളി; 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' ടീസര്‍

By Web Team  |  First Published Aug 11, 2023, 7:09 PM IST

ഓണം റിലീസ് ആണ് ചിത്രം


നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വ്വഹിച്ച രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തിറക്കി. ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറയുന്നത്. ഫാമിലി എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും ഇത്. ടീസറിൽ തന്നെ രസകരവും സ്റ്റൈലിഷുമായ രംഗങ്ങൾ ഏറെയുണ്ട്. 

യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ഛായാഗ്രാഹകന്‍. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, എഡിറ്റിംഗ് നിഷാദ് യൂസഫ്, മ്യൂസിക് മിഥുൻ മുകുന്ദൻ, ലിറിക്സ് സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവീൺ പ്രകാശൻ, നവീൻ തോമസ്.

Latest Videos

ലൈൻ പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ, മേക്കപ്പ് ലിബിൻ മോഹനൻ, കോസ്റ്റ്യൂം മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, കൊറിയോഗ്രഫർ ഷോബി പോൾരാജ്, ആക്ഷൻ ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖിൽ യശോധരൻ, വി എഫ് എക്സ്- പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിൻ ബാബു, സ്റ്റിൽസ് അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, മാർക്കറ്റിംഗ് ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഒ ശബരി.

ALSO READ : കളക്ഷനില്‍ ആരൊക്കെ മുന്നേറും? 'ജയിലര്‍' മാത്രമല്ല; ഇന്ത്യന്‍ സിനിമയില്‍ ഈ വാരം സൂപ്പര്‍സ്റ്റാര്‍ പൂരം!

click me!