Puzhu teaser : സസ്‍പെന്‍സ് ഒളിപ്പിച്ച് മമ്മൂട്ടി; പുതുവത്സര സമ്മാനമായി 'പുഴു' ടീസര്‍

By Web Team  |  First Published Jan 1, 2022, 6:22 PM IST

നവാഗതയായ റത്തീന പി ടിയാണ് സംവിധാനം


ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായി മമ്മൂട്ടി (Mammootty) നായകനാവുന്ന 'പുഴു'വിന്‍റെ (Puzhu) ടീസര്‍ (teaser) അണിയറക്കാര്‍ പുറത്തുവിട്ടു. 39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ചിത്രത്തിന്‍റേത് വേറിട്ട പ്രമേയ പരിസരമാണെന്ന സൂചന തരുന്നതാണ്. അതേസമയം കഥയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ ഉള്ള സൂചനകളൊന്നും ടീസറില്‍ ഇല്ല. നവാഗതയായ റത്തീന (Ratheena) സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടിക്കും ഏറെ പ്രതീക്ഷയുള്ള പ്രോജക്റ്റ് ആണ്. പുരോഗമനപരമായ സിനിമയെന്നാണ് മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മുന്‍പൊരിക്കല്‍ പറഞ്ഞത്.

പാര്‍വ്വതി തിരുവോത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിന്‍സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. ദുല്‍ഖറിന്‍റെ വേഫെയറര്‍ ഫിലിംസ് ആണ് സഹനിര്‍മ്മാണവും വിതരണവും. മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ തിരക്കഥാകൃത്ത് ഹര്‍ഷദിന്‍റേതാണ് ഈ ചിത്രത്തിന്‍റെ കഥ. സുഹാസ്, ഷര്‍ഫു എന്നിവര്‍ക്കൊപ്പമാണ് ഹര്‍ഷദ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

Latest Videos

undefined

തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ മമ്മൂട്ടി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ ഛായാഗ്രഹണവും തേനി ഈശ്വര്‍ ആയിരുന്നു. സംഗീതം ജേക്സ് ബിജോയ്, കലാസംവിധാനം മനു ജഗത്ത്, എഡിറ്റിംഗ് ദീപു ജോസഫ്, സൗണ്ട് വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി, 

click me!