ആര്‍ക്കുവേണ്ടിയും ഓടാന്‍ റെഡിയായ ഷറഫുദ്ദീന്‍; 'പ്രിയന്‍ ഓട്ടത്തിലാണ്' ട്രെയ്‍ലര്‍

By Web Team  |  First Published May 14, 2022, 8:29 PM IST

നൈല ഉഷയും അപര്‍ണ ദാസും നായികമാര്‍


ഷറഫുദ്ദീനെ (Sharafudheen) ടൈറ്റില്‍ കഥാപാത്രമാക്കി ആന്‍റണി സോണി സംവിധാനം ചെയ്‍ത പ്രിയന്‍ ഓട്ടത്തിലാണ് (Priyan Ottathilanu) എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. മറ്റുള്ളവരുടെ ഏത് കാര്യത്തിനും ഓടിയെത്താന്‍ മടിയില്ലാത്ത ആളാണ് ചിത്രത്തിലെ നായക കഥാപാത്രമായ പ്രിയദര്‍ശന്‍. നൈല ഉഷയും അപര്‍ണ ദാസുമാണ് ചിത്രത്തിലെ നായികമാര്‍. c/o സൈറ ബാനുവിനു ശേഷം ആന്‍റണി സോണി സംവിധാനം ചെയ്‍ത ചിത്രമാണിത്.

സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചന അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനീഷ് സി സലിം, ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണന്‍, എഡിറ്റിംഗ് ജോയല്‍ കവി, സംഗീതം ലിജിന്‍ ബാംബിനോ, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, പ്രജീഷ് പ്രേം, സൌണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, സൌണ്ട് മിക്സ് വിഷ്ണു ഗോവിന്ദ്, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം രാജേഷ് പി വേലായുധന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്.

Latest Videos

ബി​ഗ് ബോസിലേക്ക് ജീത്തു ജോസഫ്; ഒരു നിഗൂഢതയുടെ ചുരുളഴിക്കാന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) പ്രത്യേക അതിഥിയായി സംവിധായകന്‍ ജീത്തു ജോസഫ് (Jeethu Joseph). മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 12ത്ത് മാന്‍ എന്ന ചിത്രത്തിന്‍റെ റിലീസ് ഈ മാസം 20ന് ആണ്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക. ഈ ചിത്രത്തിന്‍റെ പ്രീ-റിലീസ് പ്രൊമോഷന്‍റെ ഭാഗമായി ബിഗ് ബോസില്‍ ഇന്നലെ മത്സരാര്‍ഥികള്‍ക്കായി കൌതുകകരമായ ഒരു ടാസ്ക് നടന്നിരുന്നു. മത്സരാര്‍ഥികള്‍ 12ത്ത് മാനിലെ കഥാപാത്രങ്ങളായി പെരുമാറേണ്ട ടാസ്ക് ആയിരുന്നു ഇത്.

12ത്ത് മാനിന്‍റെ കഥാപശ്ചാത്തലത്തിന് സമാനമായ പ്ലോട്ടില്‍ ഒരു കൊലപാതകം സംഭവിക്കുന്നു. കൊലപാതകിയെ കണ്ടുപിടിക്കാന്‍ മൂന്ന് അന്വേഷണ സംഘങ്ങളും ചുമതലയേറ്റിരുന്നു. കൊലപാതകം ആര്, എങ്ങനെ നടത്തി എന്നതായിരുന്നു കണ്ടുപിടിക്കേണ്ടിയിരുന്നത്. ടാസ്കില്‍ സൂരജ് അവതരിപ്പിച്ച കഥാപാത്രമാണ് മരണപ്പെട്ടത്. ബിഗ് ബോസ് നല്‍കിയ രഹസ്യ നിര്‍ദേശമനുസരിച്ച് അഖില്‍ ആണ് കൊലപാതകം നടത്തിയത്. വിനയ് മാധവ് ഉള്‍പ്പെട്ട അന്വേഷണ സംഘം അഖിലിനെ കുറ്റവാളിയെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും അതിനായുള്ള കാരണം വിശദീകരിച്ചിട്ടില്ല. ടാസ്കിനു പിന്നാലെ ഇതേക്കുറിച്ച് മത്സരാര്‍ഥികള്‍ക്കിടയില്‍ ചര്‍ച്ച പാടില്ലെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. മോഹന്‍ലാല്‍ എത്തുന്ന ഇന്നത്തെ വാരാന്ത്യ എപ്പിസോഡില്‍ ഈ ടാസ്ക് വീണ്ടും ചര്‍ച്ചയാവും. ജീത്തു ജോസഫ് കൂടി എത്തുന്നത് മത്സരാര്‍ഥികള്‍ക്കും ആവേശം പകരും. എപ്പിസോഡിനു മുന്‍പ് ബിഗ് ബോസ് പുറത്തുവിട്ട പ്രൊമോയിലൂടെയാണ് ജീത്തു ജോസഫ് വരുന്ന കാര്യം മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്.

ബി​ഗ് ബോസ് വീട്ടിലെ മര്‍ഡര്‍ ടാസ്കില്‍ ഇന്നലെ ഒരു കൊലപാതകം നടന്നു. എന്‍റെ പുതിയ ചിത്രമായ 12ത്ത് മാന്‍റെ കഥാപശ്ചാത്തലത്തിന് സമാനമായ രീതിയില്‍. അതുകൊണ്ടുതന്നെ കൊലപാതകി ആരെന്ന് തീര്‍പ്പ് കല്‍പ്പിക്കാനായി ഇന്ന് എനിക്കൊപ്പം 12ത്ത് മാന്‍റെ സംവിധായകന്‍ ജീത്തു ജോസഫും ചേരുന്നുണ്ട്. 12ത്ത് മാനില്‍ ഒളിഞ്ഞിരിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഒരുപക്ഷേ ജീത്തു പങ്കുവച്ചേക്കാം, പ്രൊമോഷണല്‍ വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

click me!