അടുത്ത ഹിറ്റ് ലോഡിംഗ്; ഹൈദരാബാദിന്‍റെ പശ്ചാത്തലത്തില്‍ മനം കവരാന്‍ 'പ്രേമലു': ട്രെയ്‍ലര്‍

By Web Team  |  First Published Feb 1, 2024, 11:18 PM IST

ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരന്‍ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്


ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ്‌ എ ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രേമലു. നസ്‍ലെന്‍, മമിത ബൈജു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരന്‍ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്. 

Latest Videos

ചിത്രത്തിന്റെ ക്യാമറ അജ്മൽ സാബു, എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്, കലാസംവിധാനം വിനോദ് രവീന്ദ്രൻ ,കോസ്റ്റ്യൂം ഡിസൈൻ ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യർ, ലിറിക്സ് സുഹൈൽ കോയ, ആക്ഷൻ ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ സേവ്യർ റിചാർഡ്,  വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, അജ്മല്‍ സാബുവാണ് ട്രെയ്‍ലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്. പിആര്‍ഒ ആതിര ദില്‍ജിത്ത്. ഫെബ്രുവരി 9 ന് ഭാവന റിലീസ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.

ALSO READ : 'ആടുജീവിതം' ലൊക്കേഷനില്‍ പുതിയ സിനിമ പൂര്‍ത്തിയാക്കി അക്ഷയ് കുമാര്‍; ചിത്രങ്ങള്‍

click me!