സൂപ്പർശരണ്യ ടീം വീണ്ടും ഒന്നിക്കുന്നു; പ്രണയവിലാസത്തിന്‍റെ ടീസർ ശ്രദ്ധേയമാകുന്നു

By Web Team  |  First Published Feb 14, 2023, 10:13 AM IST

നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 


കൊച്ചി: സൂപ്പർശരണ്യ ടീം വീണ്ടും ഒന്നിക്കുന്ന കോമഡി റൊമാന്‍റിക് കോമഡി ചിത്രം പ്രണയവിലാസത്തിന്‍റെ ടീസർ എത്തി. അനശ്വര രാജൻ, അർജുൻ അശോകൻ, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ചിത്രം ഫെബ്രുവരി 24ന്  തിയറ്ററുകളിലെത്തും. 

നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 'സൂപ്പര്‍ ശരണ്യ'ക്ക് ശേഷം അര്‍ജുൻ അശോകനും അനശ്വര രാജനും മമിതയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പ്രണയ വിലാസം. 

Latest Videos

 ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. മിയ, ഹക്കിം ഷാ, മനോജ് കെ.യു. എന്നിവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹണം ഷിനോസ്, സംഗീതം ഷാൻ റഹ്മാൻ. സിബി ചവറ, രഞ്ജിത്ത്നായർ എന്നിവരാണ് നിർമാണം

click me!