രാഷ്ട്രീയ ആക്ഷേപഹാസ്യവുമായി സൈജു കുറുപ്പ്; 'പൊറാട്ട് നാടകം' ടീസര്‍

By Web TeamFirst Published Oct 9, 2024, 9:22 PM IST
Highlights

നൗഷാദ് സാഫ്രോൺ ആണ് ചിത്രത്തിന്‍റെ സംവിധാനം. സൈജു കുറുപ്പ് ആണ് പ്രധാന താരം

മലയാള സിനിമയിലെ ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ 'പൊറാട്ട് നാടക'ത്തിന്‍റെ കൗതുകങ്ങളും രസങ്ങളും ഒളിപ്പിച്ച ടീസർ പുറത്തിറങ്ങി. തികച്ചും ആക്ഷേപഹാസ്യ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബർ 18ന് തിയറ്ററുകളിലെത്തും. 'ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം ...ആനുകാലിക സംഭവങ്ങളുമായി ഈ സിനിമയുടെ കഥയ്‍ക്കോ കഥാപാത്രങ്ങൾക്കോ യാതൊരു ബന്ധവുമില്ല, അഥവാ അങ്ങനെ തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം' എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ തിരക്കഥാകൃത്ത് സുനീഷ് വരനാട് സോഷ്യൽ മീഡിയയിൽ ടീസർ പങ്കുവെച്ചിരിക്കുന്നത്. 

കുറിക്കു കൊള്ളുന്ന നർമ്മ മുഹൂർത്തങ്ങൾ ആവോളമുള്ള ചിത്രമാകും 'പൊറാട്ട് നാടക'മെന്നാണ് ടീസറിലെ സൂചന. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത 'പൊറാട്ട് നാടകം ' ഒരുങ്ങിയത് സിദ്ദിഖിന്‍റെ മേല്‍നോട്ടത്തോടെയാണ്. സിനിമയിലേതായി ഇറങ്ങിയ പാട്ടുകളും യൂട്യൂബിൽ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. 

Latest Videos

എമിറേറ്റ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് 'മോഹൻലാൽ' , 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും  ഈ വർഷത്തെ മികച്ച ഹാസ്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്. രാഹുൽ രാജ് ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ് നായകനായ ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

 

രാഹുൽ മാധവ്, ധർമജൻ ബോല്‍ഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ, ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയുമാണ്‌. 

ഛായാഗ്രഹണം നൗഷാദ് ഷെരീഫ്, ചിത്രസംയോജനം രാജേഷ് രാജേന്ദ്രൻ, നിർമ്മാണ നിർവ്വഹണം ഷിഹാബ് വെണ്ണല, കലാസംവിധാനം സുജിത് രാഘവ്, മേക്കപ്പ് ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം സൂര്യ രാജേശ്വരി, സംഘട്ടനം മാഫിയ ശശി, ഗാനരചന ബി ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, ശബ്ദ സന്നിവേശം രാജേഷ് പി എം, കളറിസ്റ്റ് അർജ്ജുൻ മേനോൻ, നൃത്തസംവിധാനം സജ്‌നാ നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ മാത്യൂസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആൻ്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ പ്രസൂൽ ചിലമ്പൊലി, പോസ്റ്റ് പ്രൊഡക്ഷൻ ചീഫ് ആരിഷ് അസ്‌ലം, വിഎഫ്എക്സ് രന്തീഷ് രാമകൃഷ്ണൻ, സ്റ്റിൽസ് രാംദാസ് മാത്തൂർ, പരസ്യകല മാ മി ജോ, ഫൈനൽ മിക്സ് ജിജു. ടി ബ്രൂസ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പ്രൊമോഷൻ കൺസൾട്ടന്‍റ് ശിവകുമാർ രാഘവ്, പിആർഒ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്.

ALSO READ : ട്രാക്ക് മാറ്റി അമല്‍ നീരദ്, ത്രില്ലടിപ്പിക്കാന്‍ 'ബോഗയ്ന്‍‍വില്ല'; ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!