സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
ആന്‍റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ വിനീത് വാസുദേവന്‍ സംവിധാനം നിര്‍വ്വഹിച്ച പൂവന്‍ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ആന്‍റണി അഭിനയിച്ച ആക്ഷന് പ്രാധാന്യമുള്ള മുന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ പ്ലോട്ടും അവതരണവുമാണ് പൂവന്‍റേതെന്ന് ട്രെയ്ലര്‍ പറയുന്നു. നായകന് ശല്യക്കാരനായി മാറുന്ന ഒരു പൂവന്‍കോഴി ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്.
സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ് പ്രൊഡക്ഷൻസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സമീപകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട 'അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്സ്' എന്ന ഹ്രസ്വചിത്രത്തിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയിരുന്നു വിനീത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.
ALSO READ : ടിനു പാപ്പച്ചന്‍റെ കുഞ്ചാക്കോ ബോബന്‍ ചിത്രം; 'ചാവേറി'ന് പാക്കപ്പ്
മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിർമ്മാതാവുമായ ഗിരീഷ് എഡി എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സജിത്ത് പുരുഷൻ ആണ്. രചന വരുണ്‍ ധാരാ, എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്, കലാസംവിധാനം സാബു മോഹന്‍, വസ്ത്രാലങ്കാരം ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ് സിനൂപ് രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സുഹൈല്‍ എം, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് വിഷ്ണു ദേവന്‍, സനത്ത് ശിവരാജ്, സംവിധാന സഹായികള്‍ റിസ് തോമസ്, അര്‍ജുന്‍ കെ, കിരണ്‍ ജോസി, ഫിനാന്‍സ് കണ്‍ട്രോളര്‍ ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് എബി കോടിയാട്ട്, മനു ഗ്രിഗറി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഇ കുര്യന്‍, സ്റ്റില്‍സ് ആദര്‍ശ് സദാനന്ദന്‍, സൗണ്ട് ഡിസൈൻ ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, ഫൈനൽ മിക്സ് വിഷ്ണു സുജാതൻ, അസോസിയേറ്റ് ക്യാമറാമാൻ ക്ലിന്‍റോ ആന്‍റണി, വിഎഫ്എക്സ് പ്രോമിസ്, ഡിഐ കളറിസ്റ്റ് ശ്രീക് വാര്യർ, ടൈറ്റിൽ ഡിസൈൻ അമൽ ജോസ്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, പിആര്‍ഒ വാഴൂര്‍ ജോസ്, വാർത്താപ്രചരണം സ്നേക്ക് പ്ലാന്‍റ്.