Pisasu 2 Teaser : തമിഴ് സ്ക്രീനില്‍ ഭീതി വിതയ്ക്കാന്‍ മിഷ്‍കിന്‍; പിശാച് 2 ടീസര്‍

By Web Team  |  First Published Apr 29, 2022, 8:26 PM IST

സൈക്കോയ്ക്കു ശേഷം എത്തുന്ന മിഷ്‍കിന്‍ ചിത്രം


തമിഴില്‍ വൈവിധ്യം കൊണ്ട് ശ്രദ്ധ നേടിയ സംവിധായകരില്‍ പ്രധാനപ്പെട്ട സാന്നിധ്യമാണ് മിഷ്കിന്‍ (Mysskin). ചിത്രങ്ങളില്‍ തന്‍റേതായ സവിശേഷ ശൈലി കൊണ്ടുവന്ന അദ്ദേഹത്തിന് ആരാധകരുടെ വലിയൊരു നിരയുമുണ്ട്. ഇപ്പോഴിതാ മിഷ്കിന്‍റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. 2014ല്‍ താന്‍ സംവിധാനം ചെയ്‍ത പിശാചിന്‍റെ രണ്ടാംഭാഗമായ പിശാച് 2 (Pisasu 2) ആണ് അത്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി.

ടൈറ്റില്‍ റോളില്‍ ആൻഡ്രിയ ജെറമിയ എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതി അതിഥിതാരമായി എത്തുന്നു. പൂര്‍ണ്ണയും സന്തോഷ് പ്രതാപും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സംഗീതം കാര്‍ത്തിക് രാജയാണ്. ഡിണ്ടിഗുളിലെ വനപ്രദേശത്തായിരുന്നു സിനിമയുടെ ചിത്രീകരണം. ഒരു വര്‍ഷത്തിലേറെയായി നിര്‍മ്മാണഘട്ടത്തിലുള്ള ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. തമിഴിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ടീസര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഭാഷകളിലൊക്കെ ചിത്രവും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൈക്കോയ്ക്കു ശേഷം എത്തുന്ന മിഷ്കിന്‍ ചിത്രമാണിത്.

Latest Videos

മിര്‍ച്ചി മ്യൂസിക് അവാര്‍ഡ്‍‍സ് സൗത്ത് ഏഷ്യാനെറ്റ് പ്ലസില്‍

12-ാമത് മിര്‍ച്ചി മ്യൂസിക് അവാര്‍ഡ്സ് സൗത്ത് പുരസ്കാര പരിപാടി ഏഷ്യാനെറ്റ് പ്ലസിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്. മെയ് 1 ഞായറാഴ്ച വൈകിട്ട് 3 നാണ് പ്രദര്‍ശന സമയം. മലയാള സംഗീത ലോകത്തെ പ്രതിഭകളെ അംഗീകരിക്കുന്നതിനായി സ്വകാര്യ എഫ്എം റേഡിയോ ബ്രാന്‍ഡ് ആയ മിര്‍ച്ചിയുടെ ഉടമസ്ഥരായ എന്‍റര്‍ടെയ്ന്‍‍മെന്‍റ് നെറ്റ്‍വര്‍ക്ക് ഇന്ത്യ ലിമിറ്റഡ് ആണ് പുരസ്കാരങ്ങള്‍ നല്‍കിയത്. സുജാത മോഹനാണ് ലൈഫ് ടൈം അച്ചീവ്‍മെന്‍റ് അവാര്‍ഡ്.

സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതില്‍ക്കല് വെള്ളരിപ്രാവ് എന്ന ഗാനമാണ് മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ ഗാനമൊരുക്കിയ എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍. ലാല്‍ജോസ് ചിത്രം മ്യാവൂവിന് ആണ് ആല്‍ബം ഓഫ് ദ് ഇയര്‍ പുരസ്കാരം. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധായകന്‍. മികച്ച ഗായകന്‍ സൂരജ് സന്തോഷും മികച്ച ഗായിക കെ എസ് ചിത്രയുമാണ്. ബി കെ ഹരിനാരായണനാണ് മികച്ച ഗാനരചയിതാവ്. 

അവാര്‍ഡ് നിശയോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിയില്‍ ശ്വേതമോഹൻ, വിബിൻസേവ്യർ, വിവേകാനന്ദൻ, അഞ്ജുജോസഫ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. അനൂപ് കൃഷ്ണനും മിർച്ചി ആർജെ വർഷയുമാണ് ഷോയുടെ അവതാരകര്‍. നടി പൂര്‍ണ്ണയുടെ നൃത്തം, ബിനു അടിമാലിയുടെ ഹാസ്യ വിരുന്ന് എന്നിവയും പരിപാടിയുടെ മാറ്റ് കൂട്ടി. ശ്വേത മോഹൻ തന്റെ അമ്മയും പിന്നണി ഗായികയുമായ സുജാതക്ക് വേണ്ടിയൊരുക്കിയ ഹൃദയസ്പർശിയായ ഗാനം വലിയ പ്രേക്ഷകപ്രീതി നേടി. ഇതിഹാസ ചലച്ചിത്ര- നാടക സംഗീതസംവിധായകനായ അർജുനൻ മാസ്റ്ററിന് ജി വേണുഗോപാലും എം ജയന്ദ്രനും നൽകിയ ഹൃദയസ്പർശിയായ ആദരാഞ്ജലികൾ  പ്രേക്ഷകരെ ഗൃഹാതുര സ്മരണകളിലേക്ക് കൊണ്ടുപോയി. സൂരജ്സന്തോഷ്, ജേക്സ്ബിജോയ്, ലേഖ നായർ, അഫ്സൽ യൂസഫ്, സുദീപ്കു

click me!